കു​ന്ന​ത്തൂ​രി​ൽ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ
Tuesday, June 2, 2020 10:29 PM IST
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​രി​ൽ ഇ​ന്ന​ലെ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു. ശാ​സ്താം​കോ​ട്ട പ​ഴ​യ കോ​ട​തി ജം​ഗ്ഷ​ന് സ​മീ​പം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യ​താ​ണ് ആ​ദ്യ​ത്തെ അ​പ​ക​ടം.

എ​തി​രെ വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട​ത്. കോ​വി​ഡ് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന ആ​ളി​നെ ഭ​ര​ണി​ക്കാ​വി​ലെ ക്വാ​റ​ന്‍റൈ​യി​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​നും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കും നി​സാ​ര പ​രി​ക്കേ​റ്റു.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വേ​ണാ​ട് ബ​സ് കാ​രാ​ളി​മു​ക്ക് പൊ​ട്ട​ക്ക​ണ്ണ​ൻ മു​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ താ​ഴ്ച​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം. കൊ​ടും​വ​ള​വാ​യ ഇ​വി​ടെ എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ബ​സ് കു​റ​ച്ച് കൂ​ടി മു​ന്നോ​ട്ട് പോ​യി​രു​ന്ന​ങ്കി​ൽ വ​ലി​യ ദു​ര​ന്തം ന​ട​ന്നേ​നെ.

ശാ​സ്താം​കോ​ട്ട ത​ടാ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ഗാ​ധ​മാ​യ താ​ഴ്ച​യു​ള്ള ഭാ​ഗ​മാ​ണ് ഇ​വി​ടം. ബ​സി​ൽ നാ​മ​മാ​ത്ര​മാ​യ യാ​ത്ര​ക്കാ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. നി​ർ​മ്മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ഞ്ഞി​ലി​മു​ട്-​പൊ​ട്ട​ക്ക​ണ്ണ​ൻ മു​ക്ക് റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ത​റ നി​ര​പ്പി​ൽ നി​ന്നും മൂ​ന്നും നാ​ലും അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഇ​വി​ടെ ടാ​റിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​നോ മ​റ്റോ ക​ഴി​യാ​തെ നി​ത്യ​വും അ​പ​ക​ടം ന​ട​ന്ന് വ​രി​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ പി​ന്നീ​ട് നീ​ക്കം ചെ​യ്തു.