കു​ഞ്ഞ് കോ​വി​ഡ് രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം
Monday, June 1, 2020 10:10 PM IST
കൊല്ലം: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ കു​ഞ്ഞ് കോ​വി​ഡ് രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. ഇ​ന്ന് 12 ദി​വ​സം പ്രാ​യ​മാ​കു​ന്ന കു​ഞ്ഞി​ന് നേ​രി​യ നി​ര്‍​ജ​ലീ​ക​ര​ണം മാ​ത്ര​മാ​ണ് വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും പാരിപ്പള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയി​ല്‍ എ​ത്തു​മ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന്യൂ​ബോ​ണ്‍ ഇന്‍റ​ന്‍​സീ​വ് കെ​യ​ര്‍ യൂ​ണി​റ്റി​ല്‍ പ​രി​ച​രി​ച്ച് നി​ര്‍​ജ​ലീ​ക​ര​ണം മാ​റ്റ​ിയി​ട്ടു​ണ്ടെ​ന്നും ശ്വാ​സം​മു​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് അ​സ്വ​സ്ഥ​ത​ക​ള്‍ ഇ​ല്ലാ​യെ​ന്നും ഇ​ന്ന​ലെപാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും പു​റ​പ്പെ​ടു​വി​ച്ച മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.
പ​രി​ച​സ​മ്പ​ന്ന​യാ​യ ഒ​രു നി​യോ​നാ​റ്റ​ല്‍ കെ​യ​ര്‍ ന​ഴ്‌​സി​ന്‍റെ പ​രി​ച​ര​ണം പ്ര​ത്യേ​ക​മാ​യി ന​ല്‍​കി​ട്ടു​ണ്ട്. പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​ല്‍ എ​ടു​ത്ത മു​ല​പ്പാ​ലാ​ണ് കു​ഞ്ഞി​ന് ന​ല്‍​കു​ന്ന​ത്. ആ​ദ്യ സ്ര​വ പ​രി​ശോ​ധ​ന പോ​സി​റ്റീ​വ് ആ​യി​രു​ന്നു.
ആ​യ​തി​നാ​ല്‍ ന​വ​ജാ​ത കോ​വി​ഡ് ശി​ശു​ക്ക​ള്‍​ക്ക് ന​ല്‍​കു​ന്ന കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മാ​ണ് കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തെ​ന്നും നി​ല​വി​ല്‍ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.