ഓ​ണ്‍ ലൈ​ന്‍ ക്ലാ​സ്: വൈ​ദ്യു​തി​യും നെ​റ്റും പ​ണി​മു​ട​ക്കി
Monday, June 1, 2020 10:07 PM IST
ച​വ​റ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ത്ത​ന്‍ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ പ​ഠ​നം വീ​ടു​ക​ളി​ല്‍ ഒ​തു​ക്കി ന​ട​ത്തി​യ ഓ​ണ്‍ ലൈ​ന്‍ പ​ഠ​ന​ത്തി​നി​ട​യി​ല്‍ വൈ​ദ്യു​തി​യും നെ​റ്റും ഇ​ട​ക്ക് പ​ണി മു​ട​ക്കി​യ​ത് വി​ദ്യാ​ര്‍​ഥി​ക​ളെ വ​ല​ച്ചു.
ച​വ​റ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ അ​ഞ്ച് ത​വ​ണ​യാ​ണ് വൈ​ദ്യു​തി ഇ​ല്ലാ​ത​യാ​ത്. ബി​എ​സ്എ​ന്‍​എ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള നെ​റ്റാ​ക​ട്ടെ പ​ല​പ്പോ​ഴും പ​ല​യി​ട​ത്തും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​യി. വൈ​ദ്യു​തി പോ​യി​ട്ട് പെ​ട്ടെ​ന്ന് ത​ന്നെ വ​ന്നെ​ങ്കി​ലും പ​ല കു​ട്ടി​ക​ളും കം​പ്യൂ​ട്ട​റി​ല്‍ ഓ​ണ്‍ ലൈ​ൻ പ​ഠ​നം ന​ട​ത്തി​യ​തി​നാ​ല്‍ നെ​റ്റ് ഇ​ട​യ്ക്ക് പോ​യ​ത് ഇ​വ​രെ വ​ല്ലാ​തെ വ​ല​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ദ്യു​തി​യും നെ​റ്റും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും ​ആ​വ​ശ്യ​പ്പെ​ട്ടു .

ക്ലീ​നി​ംഗ് സ്റ്റാ​ഫ്; അ​ഭി​മു​ഖം എ​ട്ടി​ന്

കൊല്ലം: ശ​ക്തി​കു​ള​ങ്ങ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ക്ലീ​നി​ങ് സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം എ​ട്ടി​ന് രാ​വി​ലെ 10.30 ന് ​ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും 0474-2772388 ന​മ്പ​രി​ലും ല​ഭി​ക്കും.