എ​സ്പിസിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണ​വും ന​ൽ​കി
Sunday, May 31, 2020 10:29 PM IST
ച​വ​റ: ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ർ​ക്കാ​ർ എ​ച്ച് എ​സ് എ​സി​ലെ എ​സ് പി ​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണ​വും മാ​സ്ക് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ളി​ലെ എ​സ്പി​സിയു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 21 ജ​ന​താ ക​ർ​ഫ്യൂ ദി​ന​ത്തി​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഇ​ന്ന​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ 72-ാം ദി​ന​ത്തി​ലാ​ണ് സ​മാ​ന​ത​ക​ളി​ല്ലാ​തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ച​വ​റ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ.​നി​സാ​മു​ദീ​ൻ, എ​സ് ഐ​മാ​രാ​യ സു​കേ​ഷ്, ഷെ​ഫീ​ക്ക്, വി​ജി​ത്ത് കെ .​നാ​യ​ർ , കേ​ഡ​റ്റ് എ.​ഭ​വ്യ എ​ന്നി​വ​രെ ആ​ദ​രി​ച്ച​ത്.

എ​സ് പി ​സി യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​പ്പം നി​ന്ന സ്്കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി​രു​ന്ന ഇ​പ്പോ​ൾ എ​ഇ​ഒ ആ​യി പോ​കു​ന്ന ജോ​ർ​ജ് കു​ട്ടി​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് എ.​ഭ​വ്യ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഡ്ര​സും വാ​ങ്ങാ​ൻ സ്വ​രു​കൂ​ട്ടി​വെ​ച്ചി​രു​ന്ന 3030 രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഈ ​ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ​ത്. ച​വ​റ എ​സ് എ​ച്ച് ഒ ​എ.​നി​സാ​മു​ദീ​ൻ ഭ​വ്യ​യു​ടെ കൈ​യി​ൽ നി​ന്നും പ​ണം ഏ​റ്റു​വാ​ങ്ങി. സ്കൂ​ളു​ക​ളി​ലേ​യ്ക്കു​ള്ള മാ​സ്ക് വി​ത​ര​ണ​വും ന​ട​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​കു​മാ​ർ, എ​സ്പി​സി പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ ത​ള്ള​ത്ത്, എ​സ്എം​സി അം​ഗം വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ, ഐ.​ഷി​ബു, അ​നി​ൽ​കു​മാ​ർ, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്സ് ചു​മ​ത​ല​യു​ള്ള കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.