സ്കൂ​ള്‍ തു​റ​ക്കാ​തെ അ​ധ്യ​യ​നം ഇ​ന്ന് ആ​രം​ഭി​ക്കും; ആ​ശ​ങ്ക​യോ​ടെ ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും
Sunday, May 31, 2020 10:29 PM IST
സു​ന​റ്റ് കെ ​വൈ

പ​ത്ത​നാ​പു​രം: പു​ത്ത​നു​ടു​പ്പും പു​തി​യ ബാ​ഗു​മാ​യി പ്ര​വേ​ശ​നോ​ത്സ​വം കാ​ത്തി​രു​ന്ന കു​രു​ന്നു​ക​ള്‍​ക്കും വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും കൊ​റോ​ണ തി​രി​ച്ച​ടി​യാ​യി. ജൂ​ണി​ലെ ആ​ദ്യ പ്ര​വ​ര്‍​ത്തി ദി​ന​മാ​യ ഇ​ന്ന് സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷി​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്.
എ​ന്നാ​ല്‍ അ​ധ്യ​യ​നം എ​ന്നാ​രം​ഭി​ക്കു​മെ​ന്ന് പോ​ലും അ​റി​യാ​ത്ത സ്ഥി​തി​യാ​ണി​ന്ന്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച എ​സ് എ​സ് എ​ല്‍ സി, ​ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ത്താ​നാ​യ​ത്. മ​റ്റ് ക്ലാ​സു​ക​ളി​ലാ​ക​ട്ടെ ഏ​താ​നും പ​രീ​ക്ഷ​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്.
ഹൈ​സ്കൂ​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത എ​ല്‍​പി, യു ​പി സ്കൂ​ളു​ക​ളി​ല്‍ വാ​ര്‍​ഷി​ക പ​രീ​ക്ഷ ന​ട​ന്ന​തേ​യി​ല്ല. ആ​ഘോ​ഷ​പൂ​ര്‍​വം പു​തി​യ കു​രു​ന്നു​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ കാ​ത്തി​രു​ന്ന​വ​ര്‍​ക്കും കൂ​ട്ടു​കാ​രെ വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്ന​തി​നാ​യി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​ര്‍​ക്കും ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി​യ​ത് തി​രി​ച്ച​ടി​യാ​യി.
അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നാ​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​തി​വ് മോ​ടി​കൂ​ട്ട​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. സ്കൂ​ള്‍ വി​പ​ണി മു​ന്നി​ല്‍ ക​ണ്ട് നേ​ര​ത്തെ സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കി​യ വ്യാ​പാ​രി​ക​ള്‍​ക്കും വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ്. സ്കൂ​ള്‍ വി​പ​ണി​ക​ളൊ​ന്നും ഇ​നി​യും ഉ​ണ​ര്‍​ന്നി​ട്ടി​ല്ല. സ്കൂ​ള്‍ എ​ന്ന് തു​റ​ക്കു​മെ​ന്ന് വ്യ​ക്ത​ത​യി​ല്ലെ​ങ്കി​യും ഓ​ണ്‍​ലൈ​ന്‍ വ​ഴി ഇ​ന്നു​മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.
എ​ന്നാ​ല്‍ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ മി​ക്ക ര​ക്ഷി​താ​ക്ക​ള്‍​ക്കും നെ​റ്റ് സൗ​ക​ര്യ​മു​ള്ള ഫോ​ണു​ക​ളോ വീ​ടു​ക​ളി​ല്‍ ടെ​ലി​വി​ഷ​നോ ഇ​ല്ല. കേ​ബി​ള്‍ ക​ണ​ക്ഷ​നേ​ക്കാ​ള​ധി​കം ഡി​ഷ് ടി​വി​യാ​ണ്. അ​ധി​ക ഡി​ഷ് ടി​വി ക​മ്പ​നി​ക​ളി​ലും വി​ക്ടേ​ഴ്സ് ചാ​ന​ല്‍ ഇ​ല്ലെ​ന്ന​തും ഇ​ത്ത​രം ക്ലാ​സു​ക​ള്‍ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല.
കു​ട്ടി​ക​ള്‍ ക്ലാ​സു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വു​മു​ണ്ട്. അ​ച്ച​ന്‍​കോ​വി​ല്‍, വ​ലി​യ​കാ​വ്, മു​ള്ളു​മ​ല, ക​റ​വൂ​ര്‍, പാ​ടം മേ​ഖ​ല​ക​ളി​ലും, മി​ക്ക ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും നെ​റ്റ് വ​ര്‍​ക്ക് പ്ര​ശ്ന​വു​മു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ എ​ങ്ങ​നെ ന​ട​പ്പി​ലാ​ക്കും എ​ന്ന ആ​ശ​ങ്ക അ​ധ്യാ​പ​ക​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മു​ണ്ട്.