കൊ​ല്ല​ത്ത് വീ​ണ്ടും കോ​വി​ഡ് കു​തി​പ്പ്
Sunday, May 31, 2020 10:29 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന. ഇ​ന്ന​ലെ മാ​ത്രം ആ​റു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജി​ല്ല​യി​ൽ ആ​റു പേ​ർ​ക്ക് ഒ​രു ദി​വ​സം രോ​ഗ​ബാ​ധ ഉ​ണ്ടാ​കു​ന്ന​ത്. നേ​ര​ത്തെ ഏ​പ്രി​ൽ 29-നാ​ണ് ആ​റു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ല​ത്തെ ആ​റു കേ​സു​ക​ൾ കൂ​ടി​യാ​യ​പ്പോ​ൾ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​വ​രു​ടെ എ​ണ്ണം 58 ആ​യി.
ഇ​തി​ൽ 35 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 23 പേ​ർ ഇ​തി​ന​കം രോ​ഗ​മു​ക്തി നേ​ടി ഡി​സ്ചാ​ർ​ജ് ആ​കു​ക​യും ചെ​യ്തു.
ഏരൂർ ഐരനല്ലൂർ സ്വ​ദേ​ശി (22) യാ​യ യു​വാ​വാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ. ഇ​യാ​ൾ 20 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്ന് ട്രെ​യി​ൻ ക​യ​റി 22 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. തു​ട​ർ​ന്ന് കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ പു​ന​ലൂ​ർ വ​ന്ന് സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. 27 ന് ​രോ​ഗ​ല​ക്ഷ​ണം കാ​ണി​ച്ച​തോ​ടെ ശ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തു. 30-ന് ​പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യി. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മും​ബൈ​യി​ൽ സ്റ്റാ​ഫ് ന​ഴ്സ് ആ​യ ക​ണ്ണ​ന​ല്ലൂ​ർ കു​രീ​പ്പ​ള്ളി സ്വ​ദേ​ശി​നി (28) ആ​ണ് ര​ണ്ടാ​മ​ത്തെ വ്യ​ക്തി. ഇ​വ​ർ 25 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്ന് രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത് 26 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. തു​ട​ർ​ന്ന് കെഎ​സ്ആ​ർടി​സി ബ​സി​ൽ കൊ​ല്ല​ത്ത് എ​ത്തി​ച്ചു. പി​ന്നീ​ട് ആം​ബു​ല​ൻ​സി​ൽ ക​രി​ക്കോ​ട് കൊ​ണ്ടു​വ​ന്ന് സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക്കി. 28 ന് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ആ​ദി​ച്ച​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ 46-കാ​ര​നാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ മൂ​ന്നാ​മ​ൻ. ഇ​ദ്ദേ​ഹ​ത്തി​ന് ക​പ്പ​ല​ണ്ടി ക​ച്ച​വ​ട​മാ​ണ് തൊ​ഴി​ൽ. ലോക്ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ ക​ച്ച​വ​ടം ന​ട​ന്നി​ല്ല. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​തേ ബി​സി​ന​സ് ന​ട​ത്തു​ന്ന സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യ്ക്ക് ഒ​പ്പം ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ച​ന്തൂ​രി​ൽ പോ​യി.
തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വ്യാ​പാ​ര സ​മ്പ​ർ​ക്കം ഉ​ണ്ടെന്ന് പ​റ​ഞ്ഞ് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​വം 28ന് ​പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തു. ഇ​ന്ന​ലെ ഫ​ലം പോ​സി​റ്റീ​വ് ആ​യി.
കു​വൈ​റ്റി​ൽ നി​ന്ന് 28-ന് ​എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ക​രു​നാ​ഗ​പ്പ​ള്ളി വേ​ങ്ങ സ്വ​ദേ​ശി​യാ​യ 54-കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ലാ​മ​ൻ. ഇ​യാ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ല​മേ​ൽ എ​ത്തി അ​വി​ടെ സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ സാ​മ്പി​ൾ 28ന് ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​ന്ന​ലെ ഫ​ലം പോ​സി​റ്റീ​വ് ആ​യി.
അ​ഞ്ചാ​മ​ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് പു​ന​ലൂ​ർ ത​ല​വൂ​ർ സ്വ​ദേ​ശി​യാ​യ 23-കാ​ര​നാ​ണ്. 26-ന് ​മും​ബൈ താ​ന​യി​ൽ നി​ന്ന് ട്രെ​യി​ൻ ക​യ​റി​യ ഇ​യാ​ൾ 27 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി. തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​രു​നാ​ഗ​പ്പ​ള്ളി വ​ഴി കൊ​ല്ല​ത്ത് വ​ന്ന ശേ​ഷം വി​ള​ക്കു​ടി​യി​ൽ സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ​ക്കൊ​പ്പം ട്രെ​യി​നി​ൽ വ​ന്ന ഇ​ള​മ്പ​ൽ സ്വ​ദേ​ശി​യും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ചി​കി​ത്സ​യി​ലാ​ണ്.
ആ​റാ​മ​ത് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് 10 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ആൺ​കു​ഞ്ഞി​നാ​ണ്. കു​ട്ടി​യു​ടെ മാ​താ​വ് ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​നി​ക്ക് 23-ന് ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​ണ്ടാ​യി. കൊ​ല്ലം ഗ​വ​ൺ​മെന്‍റ് വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ആ​യി​രു​ന്നു പ്ര​സ​വം. ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​താ​ണ് ഈ ​കു​ട്ടി. മാ​താ​വി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി അ​ട​ച്ചി​ടു​ക​യു​ണ്ടാ​യി. അ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​ർ, നേ​ഴ്സു​മാ​ർ , മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ഇ​പ്പോ​ഴും ക്വാ​റ​ന്‍റ​യി​നി​ലാ​ണ്. ആ​ശു​പ​ത്രി അ​ണു​വി​മു​ക്ത​മാ​ക്കി​യശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.
സ​ന്പൂ​ർ​ണ ലോ​ക്-​ഡൗ​ണ്‍ ലം​ഘ​ന​ത്തി​ന് കൊ​ല്ലം സി​റ്റി​യി​ൽ 49 പേ​ർ​ക്കെ​തി​രെ 48 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 27വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന് 83 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
ലോ​ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് ക​ട​പ്പാ​ക്ക​ട, ഉ​ളി​യ​ക്കോ​വി​ൽ, ആ​ൽ​ത്ത​റ​മൂ​ട്, ന​ല്ലി​ല, മു​ല്ല​ശ്ശേ​രി, കു​റ്റി​പ്പു​റം, മ​ണ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ബേ​ക്ക​റി, പൗ​ൾ​ട്രി ഫാം, ​സ്റ്റേ​ഷ​ന​റി സ്റ്റോ​ർ, ഹാ​ർ​ഡ് വെ​യ​ർ , ഫ്രൂ​ട്ട് സ്റ്റാ​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 12 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ക്വാ​റ​ന്‍റ​യി​നി​ലു​ള്ള​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ സേ​വ​ന​വും പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 118 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 121 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 105 വാ​ഹ​ന​ങ്ങ​ള്‍ പി​ട​ച്ചെ​ടു​ത്തു. മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 108 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തതായും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.