പൊ​തു​മാ​പ്പു ല​ഭി​ച്ച​വ​ര്‍​ക്ക് പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ സെ​ന്‍റ​ര്‍ പൂ​ര്‍​ണ സൗ​ജ​ന്യം
Saturday, May 30, 2020 11:05 PM IST
കൊല്ലം: കോ​വി​ഡ് 19 പ​രി​ച​ര​ണ​ത്തി​നാ​യി പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ സെന്‍റ​റു​ക​ള്‍ പൂ​ര്‍​ണ സ​ജ്ജ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. പൊ​തു​മാ​പ്പ് ല​ഭി​ച്ച് തി​രി​കെ വ​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി നോ​ര്‍​ക്ക​യി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കി അ​ത്ത​ര​ക്കാ​ര്‍​ക്ക് ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്റ​യി​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​തി​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.
നി​ല​വി​ല്‍ 125 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,389 മു​റി​ക​ളി​ലാ​യി 1,168 പു​രു​ഷന്മാ​രും 407 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ 1575 പേ​ര്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​യു​ന്നു.

ഇ​തി​ല്‍ 42 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 543 പു​രു​ഷന്മാ​രും 176 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ 719 പേ​ര്‍ പ്ര​വാ​സി​ക​ളാ​ണ്. ഇ​വ​രി​ല്‍ 247 പേ​ര്‍ മാ​ത്ര​മാ​ണ് പെ​യ്ഡ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. നി​ല​വി​ല്‍ 472 പ്ര​വാ​സി​ക​ള്‍ സൗ​ജ​ന്യ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റി​ച്ചു​ള്ള പ്ര​ച​ര​ണ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ മു​ഖ​വി​ല​യ്ക്ക് എ​ടു​ക്ക​രു​തെ​ന്ന് ജി​ല്ലാ കളക്ട​ര്‍ അ​റി​യി​ച്ചു. ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വാ​സി​ക​ള്‍ എ​ത്തു​ന്ന മു​റ​യ്ക്ക് ക്ര​മ​മാ​യി​ട്ടാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. മു​ഴു​വ​ന്‍ പ്ര​വാ​സി​ക​ളെ​യും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ളു​ടെ ഹോം/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍ ക്വാ​റന്‍റ​യി​ന്‍ സം​ബ​ന്ധ​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സി.ആ​ര്‍ ജ​യ​ശ​ങ്ക​ര്‍ നി​ര്‍​വ​ഹി​ക്കും. വെ​ല്‍​ഫെ​യ​ര്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍ സം​ബ​ന്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്‌​പെ​ഷല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ അ​നി​ല്‍ ഫി​ലി​പ്പ് കോ​ര്‍​ഡി​നേ​റ്റ് ചെ​യ്യും. പ്ര​വാ​സി ഡാ​റ്റാ മാ​നേ​ജ്‌​മെ​ന്‍റ് ടീം ​ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ എ​ല്‍ ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ എം ​എ റ​ഹി​മിന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.