ജാ​ഗ്ര​ത​യോ​ടെ വാ​ര്‍​ഡു സ​മി​തി​ക​ള്‍
Saturday, May 30, 2020 11:05 PM IST
കൊല്ലം: മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​ല​യാ​ളി​ക​ള്‍ തി​രി​കെ​യെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ന്ദ​ര്‍​ഭത്തി​ല്‍ ജി​ല്ല​യി​ല്‍ ജാ​ഗ്ര​ത കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കു​ന്നു. ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് നേ​രി​ട്ട് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും ബ്രേ​ക്ക് ദ ​ചെ​യ്ന്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ സേ​ന​യും വാ​ര്‍​ഡു​ത​ല സ​മി​തി​ക​ളും സ​ജ്ജം.

ജി​ല്ല​യി​ലാ​കെ 1,084 ടീ​മു​ക​ളാ​ണ് ഇ​ന്ന​ലെ ഫീ​ല്‍​ഡി​ല്‍ ഇ​റ​ങ്ങി​യ​ത്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വോ​ള​ന്‍റി​യ​ര്‍​മാ​രു​ടെ​യും ജ​ന​മൈ​ത്രി പൊ​ലീ​സി​ന്‍റെ​യും ആ​ശ-​ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. മൊ​ത്തം 2,577 പേ​ര്‍ അ​ട​ങ്ങി​യ വി​വി​ധ സം​ഘ​ങ്ങ​ള്‍ 11,803 വീ​ടു​ക​ളാ​ണ് ഇ​ന്ന​ലെ മാ​ത്രം സ​ന്ദ​ര്‍​ശി​ച്ച​ത്.

കി​ട​പ്പു രോ​ഗി​ക​ള്‍​ക്കും ജീ​വി​ത​ശൈ​ലീ രോ​ഗി​ക​ള്‍​ക്കും ക്വാ​റന്‍റ​യി​നി​ലു​ള്ള 6,267 പേ​ര്‍​ക്കും വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും മ​രു​ന്നു​ക​ളും ന​ല്‍​കി. ഇ​തോ​ടൊ​പ്പം ഫീ​ല്‍​ഡ്/​റെ​യി​ല്‍​വേ, ബ​സ് സ്റ്റാ​ന്‍​ഡ്, റോ​ഡു​ക​ള്‍, ജി​ല്ലാ-​സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 91 റാ​പി​ഡ് റ​സ്‌​പോ​ണ്‍​സ് ടീ​മു​ക​ള്‍, നാ​ല് സ്‌​ക്വാ​ഡു​ക​ള്‍ എ​ന്നി​വ​യും സ​ജീ​വ​മാ​യി​രു​ന്നു.

ഇ​തു​വ​രെ 4,942 പേ​ര്‍​ക്ക് മാ​ന​സി​കാ​രോ​ഗ്യ കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. കൂ​ടാ​തെ 18,023 കേ​സു​ക​ളി​ല്‍ ടെ​ലി കൗ​ണ്‍​സ​ലിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി. മ​ല​യാ​ളി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജാ​ഗ്ര​ത വ​ധി​പ്പി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.