ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ അ​ന്പ​ത് ക​വി​ഞ്ഞു
Saturday, May 30, 2020 11:04 PM IST
കൊ​ല്ലം: ജി​ല്ല‍​യി​ൽ ഇ​ന്ന​ലെ നാ​ലു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൊ​ല്ല​ത്ത് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 52 ആ​യി. കൊ​ട്ടി​യം സ്വ​ദേ​ശി, പു​ന​ലൂ​ർ സ്വ​ദേ​ശി, ത​ഴ​വ മ​ണ​പ്പു​റം സ്വ​ദേ​ശി, കൊ​ല്ലം ശ​ര​വ​ണ​ന​ഗ​ർ സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ സ​ഞ്ചാ​ര​പ​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​തോ​ടെ ജാ​ഗ്ര​ത​യും നീ​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നോ​ടൊ​പ്പം ജി​ല്ല​യി​ലെ​ന്പാ​ടും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​യി‌​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തും. വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചി‌​ട്ടു​ണ്ട്.

കൊ​ട്ടി​യം സ്വ​ദേ​ശി​യാ​യ 45 കാ​ര​ൻ 19ന് ​മും​ബൈ ഓ​ഫ് ഷോ​റി​ൽ നി​ന്നും യാ​ത്ര ചെ​യ്തു വ​ന്ന​യാ​ളാ​ണ്. തൃ​ശൂ​രി​ൽ നി​ന്നും ചാ​ർ​ട്ട​ർ ചെ​യ്ത് മും​ബെ​യി​ൽ എ​ത്തി​യ സ്വ​കാ​ര്യ ബ​സി​ലാ​ണ് 23 പേ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം യാ​ത്ര തി​രി​ച്ച​ത്. ഇ​ദ്ദേ​ഹം ഉ​ൾ​പ്പെ​ടെ കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ മൂന്നുപേ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റ​യി​നി​ലും മ​റ്റു​ള്ള​വ​രി​ൽ അഞ്ചു പേ​ർ ഹോം ക്വാറന്‍റ​യി​നി​ലും പ്ര​വേ​ശി​ച്ചു.

ര​ണ്ടാ​മ​ത്തെ​യാ​ൾ 24ന് ​രോഹം സ്ഥി​രീ​ക​രി​ച്ച പു​ന​ലൂ​ർ സ്വ​ദേ​ശി എഐ-1906 സൗ​ദി റി​യാ​ദ്-കോ​ഴി​ക്കോ​ട് ഫ്ലൈ​റ്റി​ൽ എ​ത്തി​യ യു​വ​തി​യു​ടെ 37കാരനായ ഭ​ർ​ത്താ​വാ​ണ് .മൂ​ന്നാ​മ​ൻ ത​ഴ​വ മ​ണ​പ്പു​റം സൗ​ത്ത് സ്വ​ദേ​ശി​യാ​യ 44 കാരനായ യു​വാ​വാ​ണ്. സെന്‍റി​ന​ൽ സ​ർ​വെ​യലൻ​സിന്‍റെ ഭാ​ഗ​മാ​യി 16ന് ​എ​ത്തി​യ ജെ 538 അ​ബു​ദാ​ബി-തി​രു​വ​ന​ന്ത​പു​രം ഫ്ലൈ​റ്റി​ലെ യാ​ത്രി​ക​രു​ടെ സ്വാ​ബ് എ​ടു​ത്തി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ല്ലം ശ​ര​വ​ണ ന​ഗ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​ടു​ത്ത​യാ​ൾ. 28 ന് ​കു​വൈ​റ്റ് - തി​രു​വ​ന​ന്ത​പു​രം ഫ്ലൈ​റ്റി​ൽ എ​ത്തി​യ 49 ​കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തെ ശാ​രീ​രി​ക​മാ​യ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ നി​ല​വി​ൽ 29 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ആ​ശു​പ​ത്രി പ​രി​ച​ര​ണ​ത്തി​ലു​ള്ള​ത്. 23 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.

പ്ര​വാ​സി​ക​ളി​ൽ കൂ​ടു​ത​ലാ​യി കോ​വി​ഡ് ബാ​ധി​ത​ർ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക​യും വേ​ണം. ഇ​തു​വ​രെ നേ​ടി​യ രോ​ഗ​നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്തു​ന്ന​തി​ന് പി​ഴ​വു​ക​ളി​ല്ലാ​ത്ത പ്ര​തി​രോ​ധം മാ​ത്ര​മേ വ​ഴി​യു​ള്ളൂ. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് മാ​സ്കും സാ​നി​റ്റൈ​സ​റും ശീ​ല​മാ​ക്കു​ക​യും കൈ​ക​ൾ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ ക​ഴു​കു​ക​യും വേ​ണം. സാ​മൂ​ഹി​ക വ്യാ​പ​നം ചെ​റു​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് ഒന്പത് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.​
ലോ​ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 65 പേ​ർ​ക്കെ​തി​രെ 50 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 26 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന് 83 പേ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.ഹോം, ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റന്‍റ‍യി​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​വ​ർ ക്വാ​റ​ന്‍റയി​ൻ ലം​ഘ​നം ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ ക​ർ​ശ​ന സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം പോ​ലീ​സ് വോ​ള​ന്‍റി​യേ​ഴ്സി​നേ​യും നി​രീ​ക്ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​ക്കു​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെത്തു​ന്ന​തി​നാ​യി സ്പെ​ഷൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 28 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു 28 പേ​രെ അ​റ​സ്റ്റ് ചെ​യ്തു 24 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 126 പേ​ർ​ക്കെ​തി​രെ​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത രണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​തി​രെ​യും കേസെടുത്തു. നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.