വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ ന​ട​ൻ മ​രി​ച്ചു
Saturday, May 30, 2020 1:07 AM IST
ച​വ​റ: യു​വ ന​ട​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ച​വ​റ ഭ​ര​ണി​ക്കാ​വ് പി.​ജെ. ഹൗ​സി​ൽ റി​ട്ട. എ​സ്ഐ ജോ​ൺ റൊ​ഡ്രി​ഗ്സ് - ഫി​ലു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഗോ​ഡ്ഫ്രേ (37)യാ​ണ് മ​രി​ച്ച​ത്.
വ്യാ​ഴാ​ഴ്ച രാ​ത്രി 11 ന് ​പ്രാ​ക്കു​ള​ത്തെ അ​മ്മ വീ​ട്ടി​ൽ നി​ന്നും ച​വ​റ ഭ​ര​ണി​ക്കാ​വി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി ബൈ​പ്പാ​സ് റോ​ഡി​ന് സ​മീ​പം നീ​രാ​വി​ൽ വ​ച്ച് ഗോ​ഡ്ഫ്രേ സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ഗോ​ഡ്ഫ്രേ​യെ നാ​ട്ടു​കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ദി ​ല​വേ​ഴ്സ് എ​ന്ന സി​നി​മ​യി​ൽ റൂ​ബീ​ദാ​സ് എ​ന്ന പേ​രി​ൽ നാ​യ​ക​നാ​യി​രു​ന്നു. ക​ലാ​രം​ഗ​ത്തും വി​ദേ​ശ​ത്ത് ജ​യ്ഹി​ന്ദ് ചാ​ന​ലി​ലും ച​വ​റ​യി​ലെ സ്വ​കാ​ര്യ ചാ​ന​ലി​ലും കാ​മ​റ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ച ഗോ​ഡ് ഫ്രേ ​എ​ഡി​റ്റിം​ഗ് രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോർ​ട്ടം ന​ട​ത്തി വീ​ട്ടി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം പി​ന്നി​ട് ത​ല​മു​കി​ൽ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. ആ​ന്‍റ​ണി, ആ​ശ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.