പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
Saturday, May 30, 2020 1:07 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​മി​ത ര​ക്ത​സ്രാ​വം മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ൽ സൈ​നി​ക​നാ​യ തൊ​ടി​യൂ​ർ ക​ല്ലേ​ലി​ഭാ​ഗം തു​ള​സി ഭ​വ​ന​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ സ്വാ​തി (27) യാ​ണു ക​ഴി​ഞ്ഞ ഇ​രു​പ​ത്തി ഒ​ന്നി​ന് ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പെ​ൺ​കു​ഞ്ഞിനു ജന്മം നൽകിയത്.

തു​ട​ർ​ന്ന് അ​മി​ത ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​ർ ഉ​ൾ​പ്പെ​ട്ട സം​ഘം സ്വാ​തി​യെ ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം എ​സ് എ ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത് .കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പോ​സ്റ്റു​മാ​ർ​ട്ടം ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹം യു​വ​തി​യു​ടെ വീ​ട്ടി​ൽ സം​സ്ക​രി​ച്ചു. ഗു​ജ​റാ​ത്തി​ലു​ള്ള വി​ഷ്ണു നാ​ട്ടി​ൽ ക്വാ​റ​ന്‍റൈ​യി​നി​ലാ​ണ്. കു​ല​ശേ​ഖ​ര​പു​രം ഓ​ർ​മ​യി​ൽ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ​യും സു​ശീ​ല​യു​ടെ​യും മ​ക​ളാ​ണ്സ്വാ​തി. സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും പ്ര​സ​വ സ​മ​യം ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​മു‍​യ​ർ​ന്നു. ബ​ന്ധു​ക്ക​ൾ ക​രു​നാ​ഗ​പ്പ​ള്ളി എ​സി പി ​ക്കു പ​രാ​തി ന​ൽ​കി. ഓ​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്തു.