നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, May 30, 2020 1:07 AM IST
ച​വ​റ: റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കോ​ഴി​വ​ണ്ടി​യു​ടെ പിന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ പ​ന്മ​ന ക​ള​രി രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ - വി​ജ​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജേ​ഷാ (35)ണ് ​മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച്ച രാ​ത്രി 10 ന് ​ദേ​ശീ​യ പാ​ത​യി​ൽ പ​ന്മ​ന ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ച​വ​റ പോ​ലീ​സ് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​ര​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ രാ​ജേ​ഷ് ‌മ​രി​ച്ചു. നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന് വേ​ണ്ട​ത്ര പാ​ർ​ക്കിം​ഗ് ലൈ​റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലാ​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക്ക​രി​ച്ചു. ഭാ​ര്യ: ആ​തി​ര . മ​ക്ക​ൾ: സാ​യി കൃ​ഷ്ണ, ഋ​തി​ക.