പത്തനാപുരത്തെ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പൊ​ളി​ച്ചു​മാ​റ്റി തു​ട​ങ്ങി
Friday, May 29, 2020 10:28 PM IST
പ​ത്ത​നാ​പു​രം : ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി തു​ട​ങ്ങി.​ പു​തി​യ ക​ണ്‍​ട്രോ​ള്‍ റൂം ​നി​ര്‍​മ്മി​ക്കാ​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ആ​ദ്യം താ​ലൂ​ക്ക് ആ​സ്ഥാ​നം.​
പി​ന്നീ​ടാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന് വി​ട്ടു ന​ല്‍​കി​യ​ത്. ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്വ​കാ​ര്യ​വ്യ​ക്തി വി​ട്ടു​ന​ൽ​കി​യ വ​സ്തു​വി​ൽ ആ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ഉ​യ​ർ​ന്ന​തോ​ടെ ഇ​ത് ഉ​പ​യോ​ഗി​ക്കാ​തെ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​
അ​ഞ്ച് വ​ര്‍​ഷം മു​ന്‍​പാ​ണ് പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റ് ആ​ക്കി മാ​റ്റി. ഹോം ​കാ​ർ​ഡു​ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന് ന​ല്‍​കി​യ​ത്. ഏ​റെ നാ​ളു​ക​ളാ​യി കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഇ​ടി​ഞ്ഞു ന​ശി​ച്ച നി​ല​യി​ലാ​യി​രു​ന്നു.​ കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി അ​വി​ടെ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ റൂം ​നി​ർ​മ്മി​ക്കു​വാ​ൻ ആ​ണ് ല​ക്ഷ്യം.
ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​യി​രു​ന്നു ഇ​വി​ടം.