ആദിച്ചനല്ലൂരിൽ ത​യ്യ​ൽ മെഷി​ൻ വി​ത​ര​ണം ചെ​യ്തു
Friday, May 29, 2020 10:28 PM IST
ആദിച്ചനല്ലൂർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ 2019-20 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന തു​ണി ഗ്രാ​മം പ​ദ്ധ​തി ജി​ല്ല​യി​ലെ 50 പ​ട്ടി​ക ജാ​തി കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലാ​യി 480 വ​നി​ത​ക​ൾ​ക്ക്.

പ്ലാ​സ്റ്റി​ക്കു​ക​ൾ ഒ​ഴി​വാ​ക്കി തു​ണി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​സ്ക്, തു​ണി സ​ഞ്ചി, സ്കൂ​ൾ കി​റ്റു​ക​ൾ എ​ന്നി​വ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ പ്ലാ​ക്കാ​ട് നാ​ലാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഖി കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ൽ പെട്ട 10 അം​ഗ​ങ്ങ​ൾ​ക്ക് ത​യ്യ​ൽ മെഷി​ന്‍റെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ​സി.​പി. പ്ര​ദീ​പ്‌ നി​ർ​വ​ഹി​ച്ചു.

പ്ലാ​ക്കാ​ട് പ​ട്ടി​ക ജാ​തി കൈ​ത്ത​റിയി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.നാ​സ​റു​ദീ​ൻ, ഗ്ലോ​ബ​ൽ വി​ഷ​ൻ സെ​ക്ര​ട്ട​റി ​നാ​ഗേ​ന്ദ്ര​ൻ, പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ​ജ​യ​ൻ, കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.