തി​രു​വ​ന​ന്ത​പു​രം- ചെ​ങ്കോ​ട്ട പാതയിൽ മൂന്നു അപകടങ്ങൾ
Friday, May 29, 2020 10:26 PM IST
കു​ള​ത്തൂ​പ്പു​ഴ : തി​രു​വ​ന​ന്ത​പു​രം- ചെ​ങ്കോ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം വി​ട്ടു മൂ​ന്നി​ട​ത്ത് അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഒ​രാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ര്‍​ച്ചെ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും നെ​ടു​മ​ങ്ങാ​ടേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യെ​ത്തി​യ പി​ക്അ​പ് വാ​ന്‍ അ​രി​പ്പ​ക്ക് സ​മീ​പം മ​ര​ത്തി​ലി​ടി​ച്ച​താ​ണ് ആ​ദ്യ​ത്തെ അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.
ഉ​ച്ച​യ്ക്ക് ചോ​ഴി​യ​ക്കോ​ട് ഊ​റ്റു​കു​ഴി​ക്ക് സ​മീ​പം വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള ശേ​ഖ​ര​ണ പൈ​പ്പി​ന്‍റെ വാ​ല്‍​വി​ന്‍റെ മൂ​ടി​യാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്രി​ക​നാ​യ കൊ​ച്ചു​ ക​ലി​ങ്ക് റി​യാ​സ് മ​ന്‍​സി​ലി​ല്‍ ജാ​ഫ​ര്‍ (53)ന് ​ത​ല​ക്ക് പ​രി​ക്കേ​റ്റു.
അഞ്ചിന് സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തി​യ വാ​ന്‍ ചോ​ഴി​യ​ക്കോ​ട് ജം​ങ്ഷ​നു സ​മീ​പം സ്കൂ​ളി​നു മു​ന്നി​ലെ വ​ള​വി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് പ​ല​ച​ര​ക്ക് ക​ട​ക്കു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.