ജി​ല്ല​യി​ൽ രണ്ട് പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Friday, May 29, 2020 10:26 PM IST
കൊല്ലം: ജി​ല്ല​യി​ൽ രണ്ടു പേ​ർ​ക്കു കൂ​ടി കോ​വി​ഡ്. പു​ന​ലൂ​ർ ഇ​ള​മ്പ​ൽ സ്വ​ദേ​ശി​യാ​യ 22 വ​യ​സു​കാ​ര​നാ​ണ് ഒ​രാ​ൾ. 27 ന് ​പു​ല​ർ​ച്ചെ എ​റ​ണാ​കു​ളം സ്പെ​ഷ​ൽ ട്രെ​യി​നി​ൽ എ​ത്തി​യ ഈ ​യു​വാ​വി​ന് ബോ​ധ​ക്ഷ​യം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​ള​ക്കു​ടി​യി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാറന്‍റ​യി​നി​ൽ പ്ര​വേ​ശി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​പ്പോ​ൾ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​രി​ച​ര​ണ​ത്തി​ലാ​ണ്.

കു​വൈ​റ്റി​ൽ നി​ന്നും തി​രി​കെ​യെ​ത്തി​യ 48 കാരിയായ അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ വീട്ടമ്മയാണ് ര​ണ്ടാ​മ​ത്തെ​യാ​ൾ. എ​റ​ണാ​കു​ളം ഗ​വ​ണ്മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​തോ​ടെ നി​ല​വി​ൽ 25 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ആ​ശു​പ​ത്രി പ​രി​ച​ര​ണ​ത്തി​ലു​ള്ള​ത്. 23 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.

പ്ര​വാ​സി​ക​ളി​ൽ കൂ​ടു​ത​ലാ​യി കോ​വി​ഡ് ബാ​ധി​ത​ർ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക​യും വേ​ണം. ഇ​തു​വ​രെ നേ​ടി​യ രോ​ഗ​നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്തു​ന്ന​തി​ന് പി​ഴ​വു​ക​ളി​ല്ലാ​ത്ത പ്ര​തി​രോ​ധം മാ​ത്ര​മേ വ​ഴി​യു​ള്ളൂ. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് മാ​സ്കും സാ​നി​റ്റൈ​സ​റും ശീ​ല​മാ​ക്കു​ക​യും കൈ​ക​ൾ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ ക​ഴു​കു​ക​യും വേ​ണം. സാ​മൂ​ഹി​ക വ്യാ​പ​നം ചെ​റു​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. അതേസമയം ഇന്നലെ രോഗംസ്ഥിരീകരിച്ചവരുടെ സഞ്ചാരപഥം ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചു.

പ​രി​ശോ​ധ​നാ ഫ​ലം
ഒ​രു മ​ണി​ക്കൂ​റി​ന​കം

ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ്- 19 രോ​ഗ​നി​ർ​ണയം ഇ​നി ഒ​രു മ​ണി​ക്കൂ​റി​ന​കം . പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ട്രൂ ​നാ​റ്റ് സം​വി​ധാ​നം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ സ​ജ്ജ​മാ​യി. അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചി​ല​വി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് ഈ ​സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ച​ത്.​

ക്വ​റ​ന്‍റൈയി​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഒ​രു മ​ണി​ക്കു​റിന​കം കോ​വി​ഡ്- 19 രോ​ഗ​നി​ർ​ണയം ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത് പ്ര​സ​വം ഉ​ൾ​പ്പെ​ടെ​അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ വേ​ണ്ടി വ​രു​ന്ന​വ​ർ​ക്ക് വ​ള​രെ​യേ​റെ സ​ഹാ​യ​ക​മാ​വും.

അ​ടി​യ​ന്തി​ര ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മാ​യ ക്വ​റന്‍റൈയി​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന 63 കാ​ര​നി​ൽ രോ​ഗ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ട്രൂ ​നാ​റ്റ് മെ​ഷി​ൻ പ്ര​വ​ർ​ത്ത​നം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ തു​ട​ക്ക​മാ​യ​ത്. ട്രൂ ​നാ​റ്റ്കോ വി​ഡ്- 19 രോ​ഗ​നി​ർ​ണയ​വും ചി​കി​ത്സ​യും വേ​ഗ​ത്തി​ലാ​ക്കും.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യ ആ​ർ​ടി​പിസിആ​ർ ലാ​ബും പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ സ​ജ്ജീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണ്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ടു​ത്തയാ​ഴ്ച ആ​രം​ഭി​ക്കും.