വിരമിക്കാൻനേരവും ഷാ​ജിലാ​ലി​ന് തിരക്ക് തന്നെ
Friday, May 29, 2020 10:26 PM IST
ആ​ര്യ​ങ്കാ​വ് : സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ നി​ന്നും വി​ട​പ​റ​യാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ശേ​ഷി​ക്കു​മ്പോ​ഴും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ഷാ​ജി​ലാ​ല്‍ വ​ലി​യ തി​ര​ക്കി​ലാ​ണ്. ആ​ര്യ​ങ്കാ​വി​ല്‍ ചെ​ക്ക്പോ​സ്റ്റ് വ​ഴി എ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന മ​ല​യാ​ളി​ക​ള്‍​ക്കാ​യു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ് സം​വി​ധാ​ന​ങ്ങ​ളു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​ണ് ഷാ​ജി ലാ​ല്‍. 33 വ​ര്‍​ഷ​ത്തെ ഔ​ദ്യോ​ഗി​ക​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി ഷാ​ജി ലാ​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ ജോ​ലി​യോ​ട് വി​ട​പ​റ​യും. എ​ന്നാ​ല്‍ താ​ന്‍ പോ​ലും അ​റി​യാ​തെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പി​ന്‍റെ സ​ന്തോ​ഷ​ത്തി​ലും ആ​ത്മ​നി​ര്‍​വൃ​തി​യി​ലു​മാ​ണ് ഷാ​ജി ലാ​ല്‍ ഇ​പ്പോ​ള്‍.
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് ഷാ​ജി ലാ​ലി​ന് ആ​ര്യ​ങ്കാ​വ് പ​രി​ശോ​ധ​ന ക്യാ​മ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​പ്ര​തീ​ക്ഷി​ത യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്. സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന പു​ന​ലൂ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ നി​ര്‍​മ്മ​ല്‍​കു​മാ​ര്‍, സു​ര​ക്ഷ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നൂ​പ്‌, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്‌ എ​ന്നി​വ​രും ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ ഒ​ത്തു ചേ​ര്‍​ന്ന്. ജീ​വ​ന​ക്കാ​ര്‍ എ​ത്തി​ച്ച പൂ​ച്ചെ​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി ലാ​ലി​ന് സ​മ​ര്‍​പ്പി​ച്ചു. ആ​ര്യ​ങ്കാ​വ് ക​മ്മ്യൂ​ണി​റ്റി എ​ന്ന വാ​ട്സാ​പ് കൂ​ട്ടാ​യ്മ പ്ര​ത്യേ​ക മം​ഗ​ള പ​ത്രം ന​ല്‍​കി ആ​ദ​രി​ച്ചു.
33 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​യി സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഷാ​ജി ലാ​ല്‍ നി​ല​വി​ല്‍ കൊ​ല്ലം ജി​ല്ല പ​ക​ര്‍​ച്ച​വ്യാ​ധി യൂ​ണി​റ്റ് ത​ല​വ​നാ​ണ്. ഇ​വി​ടെ നി​ന്നു​മാ​ണ് ഒ​രു മാ​സം മു​മ്പ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ര്യ​ങ്കാ​വി​ല്‍ സ്പെഷല്‍ ഡ്യൂ​ട്ടി​ക്കാ​യി എ​ത്തു​ന്ന​ത്.
ഭൂ​രി​ഭാ​ഗം സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പേ ലീ​വ് എ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് പോ​കാ​റാ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഈ ​പ​തി​വ് ഉ​പേ​ക്ഷി​ച്ച ഷാ​ജി ലാ​ല്‍ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​റ്റ​വും ദു​ര്‍​ഘ​ടം പി​ടി​ച്ച കൊ​വി​ഡ് മേ​ഖ​ല​യി​ല്‍ ത​ന്നെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.
സ​ര്‍​വീ​സി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ല്‍ ഓ​ഫീ​സി​ലേ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റം ന​ല്‍​കാ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു​വെ​ങ്കി​ലും ഷാ​ജി ലാ​ല്‍ ഈ ​അ​വ​സ​രം സ്നേ​ഹ​ത്തോ​ടെ നി​ഷേ​ധി​ച്ചു. മൂ​ന്ന് ദ​ശാ​ബ്ദ​ക്കാ​ല​ത്തെ ഔ​ദ്യോ​ഗി​ക ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് പ​ടി​യി​റ​ങ്ങു​മ്പോ​ള്‍ ഇ​ന്നു​വ​രെ സ​ര്‍​വീ​സ് ജീ​വി​ത​ത്തി​ല്‍ ന​ല്ല​ത​ല്ലാ​തെ ഒ​ന്നും കേ​ള്‍​പ്പി​ച്ചി​ട്ടി​ല്ല എ​ന്ന് ഷാ​ജി ലാ​ല്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.