വീ​രേ​ന്ദ്ര​കു​മാ​ർ സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ: മ​ന്ത്രി ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Friday, May 29, 2020 10:26 PM IST
കൊല്ലം: എം.​പി വീ​രേ​ന്ദ്ര​കു​മാ​ർ സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ അ​തു​ല്യ​പ്ര​തി​ഭ​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ.
പ​ഴ​യ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട സോ​ഷ്യ​ലി​സ്റ്റ് ചി​ന്ത​ക​നും സാം​സ്‌​കാ​രി​ക പ​രി​സ്ഥി​തി രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മ​നു​ഷ്യ​സ്‌​നേ​ഹി​യു​മാ​ണ് വി​ട​വാ​ങ്ങി​യ​തെ​ന്നും മ​ന്ത്രി അ​നു​സ്മ​രി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് അ​ടു​ത്തി​ടെ ന​ട​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​യ​ത് ആ​ദി​വാ​സി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ളാ​യി​രു​ന്നു.
അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന് ഒ​രു ഉ​ത്ത​മ രാ​ഷ്ട്രീ​യ നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​നു​ശോ​ച​ന​ക്കു​റു​പ്പി​ൽ മ​ന്ത്രി അ​റി​യി​ച്ചു.