കാ​ർ തോ​ട്ടി​ൽ മ​റി​ഞ്ഞ് യാത്രക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Friday, May 29, 2020 10:26 PM IST
പു​ന​ലൂ​ർ: അ​ടു​ക്ക​ള മൂ​ല​യ്ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഒ​ഴു​ക്കു​ള്ള തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂന്നു പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ വൈ​കുന്നേരത്തോടെ കാ​ര​വാ​ളൂ​രി​ൽ നി​ന്നും പു​ന​ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് മ​റി​ഞ്ഞ​ത്.​ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ താ​ൽ​ക്കാ​ലി​ക സ്റ്റാ​ൾ ത​ക​ർ​ത്താ​ണ് കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്. തോ​ട്ടി​ൽ കാ​ർ മു​ങ്ങാ​ൻ പാ​ക​ത്തി​ൽ വെ​ള്ള​മു​ണ്ടാ​യി​ട്ടും യാ​ത്രാ​ക്കാ​ർ​ക്ക് പെ​ട്ടെന്ന് പു​റ​ത്ത് ഇ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.
ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ്, മ​നേ​ജ്, ജി​നു എ​ന്നി​വ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ പി​ന്നീ​ട് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.