അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച ആ​ള്‍ പി​ടി​യി​ല്‍
Friday, May 29, 2020 10:26 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ജോ​ലി നോ​ക്കി വ​രു​ന്ന യു​വ​തി​ക്ക് ഫെ​യി​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലൂ​ടെ അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച് ന​ല്‍​കി​യ ആ​ള്‍ പി​ടി​യി​ല്‍.
പു​ന​ലൂ​ര്‍ വി​ള​ക്കു​ടി ചെ​മ്മ​ന്തൂ​ര്‍ മു​ള്ളി​ക്കാ​ട്ടി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ റോ​ബി​ന്‍ റോ​യി ജോ​ണി​നെ(29) ആ​ണ് പു​ന​ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന് ഇ ​മെ​യി​ലാ​യി ന​ല്‍​കി​യ പ​രാ​തി സൈ​ബ​ര്‍ സെ​ല്ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.
പ്ര​തി ഇ​തി​നാ​യി വ്യാ​ജ ഫെ​യി​സ്ബു​ക്ക് വി​ലാ​സം ക്രി​യേ​റ്റ് ചെ​യ്ത് പ​രാ​തി​ക്കാ​രി​യു​ടെ കൂ​ട്ടു​കാ​രി​യു​ടെ ഫോ​ട്ടോ പ്രൊ​ഫൈ​ല്‍ പി​ക്ച​റാ​യി ഇ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ വി​ല​ക്കി​യി​ട്ടും ഇ​യാ​ൾ വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വ​തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.