ആം​ബു​ല​ൻ​സ് മ​റി​ഞ്ഞ് യു​വ​തി​ക്ക് പ​രി​ക്ക്
Friday, May 29, 2020 10:26 PM IST
ച​വ​റ : ദേ​ശീ​യ​പാ​ത​യു​ടെ താ​ഴ്ച​യി​ലേ​ക്കു ആം​ബു​ല​ൻ​സ് മ​റി​ഞ്ഞു വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ 37 കാ​രി​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 6. 30 ന് ​നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം.

മ​സ്ക​റ്റി​ൽ നി​ന്നും ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ യു​വ​തി ആം​ബു​ല​ൻ​സി​ൽ വ​ർ​ക്ക​ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച ആം​ബു​ല​ൻ​സ് മ​ത്സ്യ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ഹ​നം തെ​ന്നി നീ​ങ്ങി മ​റ​ഞ്ഞ​ത്.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വ​ർ​ക്ക​ല സ്വ​ദേ​ശി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​വാ​സി​ക​ളാ​യ ചി​ല​രാ​ണ് ആം​ബു​ല​ൻ​സ് ഉ​ള്ളി​ൽ കു​ടു​ങ്ങി കി​ട​ന്ന യു​വ​തി​യെ പു​റ​ത്തെ​ടു​ത്ത​ത്. ച​വ​റ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി യു​വ​തി​യെ മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചു. യു​വ​തി നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്.​ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് നേ​രീ​യ പ​രി​ഭ്രാ​ന്തി ഉ​ണ്ടാ​യി.

എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ എ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യ്ക്ക് അ​യ​വ് വ​രു​ത്തി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആം​ബു​ല​ൻ​സും പ​രി​സ​ര പ്ര​ദേ​ശ​വും ഫ​യ​ർ​ഫോ​ഴ്സ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

വീ​ൽ​ചെ​യ​ർ ന​ൽ​കി

ശാ​സ്താം​കോ​ട്ട: ഓ​ട്ടി​സം ബാ​ധി​ച്ചു കു​ട്ടി​ക്ക് പ്ര​ത്യേ​ക​ത​രം വീ​ൽ​ചെ​യ​ർ ന​ൽ​കി. മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ സ്വ​ദേ​ശി​യാ​യ ആ​രോ​മ​ലി​നാ​ണ് മൈ​നാ​ഗ​പ്പ​ള്ളി ഗാ​ന്ധി​ഗ്രാ​മം ഭാ​ര​വാ​ഹി​ക​ളു​ടെ ഇ​ട​പെ​ടീ​ലി​ലൂ​ടെ വീ​ൽ​ചെ​യ​ർ ന​ൽ​കി​ത്.