ജി​ല്ലാ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ല്‍ കോ​വി​ഡ് ഫ​ലം മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം
Thursday, May 28, 2020 10:47 PM IST
കൊല്ലം: കോ​വി​ഡ് 19 രോ​ഗ​നി​ര്‍​ണ​യ​വും ഫ​ല​പ്ര​ഖ്യാ​പ​ന​വും ഇ​നി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം അ​റി​യാ​ന്‍ ക​ഴി​യും. ഇ​തി​നാ​യി ജി​ല്ലാ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ല്‍ സ്ഥാ​പി​ച്ച ട്രൂ ​നാ​റ്റ് ടെ​സ്റ്റിം​ഗ് സെ​ന്റ​ര്‍ ഇ​ന്ന് വൈ​കുന്നേരം നാ​ലി​ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ല്‍ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ട്രൂ ​നാ​റ്റ് ടെ​സ്റ്റിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ സെന്‍റ​ര്‍ പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ്. ട്ര​യ​ല്‍ റ​ണ്‍ ഇ​ന്ന് ആ​രം​ഭി​ക്കും. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മാ​കു​ന്ന​തോ​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ ഒ​രു മ​ണി​ക്കൂ​റി​ന​കം ല​ഭ്യ​മാ​കും. പ​രി​ശോ​ധ​ന​യ്ക്കാ​യി മൂ​ക്കി​ല്‍ നി​ന്നും തൊ​ണ്ട​യി​ല്‍ നി​ന്നു​മാ​ണ് സ്ര​വം എ​ടു​ക്കു​ന്ന​ത്.
ര​ണ്ടി​ട​ത്തു​മാ​യി ഒ​രു ദി​വ​സം 40 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യും. കോ​വി​ഡ് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​ക​ള്‍, അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​കേ​ണ്ട​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, ഗു​രു​ത​ര​രോ​ഗ​മു​ള്ള​വ​ര്‍ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗം ആ​ളു​ക​ള്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ക​ഴി​യും. സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നും അ​തി​വേ​ഗം പ​രി​ശോ​ധ​നാ ഫ​ലം ല​ഭ്യ​മാ​കു​ന്ന​തി​ലൂ​ടെ ക​ഴി​യു​ന്ന​താ​ണ്.