ബൈ​ക്ക് മോ​ഷ​ണം: ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Thursday, May 28, 2020 10:47 PM IST
തെ​ന്മ​ല: അ​യ​ല്‍​വാ​സി​യു​ടെ ബൈ​ക്ക് മോ​ഷ്ട്ടി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ തെ​ന്മ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ട​മ​ണ്‍-34 ആ​യി​ര​നെ​ല്ലൂ​ര്‍ ഷാ​ന്‍ ഭ​വ​നി​ല്‍ ഷാ​ന്‍ (19) പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​റ്റ​ക്ക​ല്‍ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഒ​റ്റ​ക്ക​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷെ​ഫീ​ക്കി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​ക്ക​ള്‍ പെ​ട്രോ​ള്‍ തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പാ​ത​യോ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യും പി​ന്നീ​ട് ഒ​റ്റ​ക്ക​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ആ​ര്യ​ഭ​വ​നി​ല്‍ ബി​നു കു​മാ​റി​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ചശേ​ഷം ചാ​ലി​യ​ക്ക​ര​യി​ലെ വ​ന​ത്തി​ല്‍ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ ബൈ​ക്ക് മോ​ഷ​ണം പോ​യ വി​വ​രം അ​റി​ഞ്ഞ് ബി​നു​കു​മാ​ര്‍ തെ​ന്മ​ല പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച തെ​ന്മ​ല പോ​ലീ​സ് സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ളാ​യ ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച്‌ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്താ​യ​ത്.
ഇ​വ​രി​ല്‍ നി​ന്നും കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചാ​ലി​യ​ക്ക​ര വ​ന​ത്തി​ല്‍ നി​ന്ന് ബൈ​ക്ക് ക​ണ്ടെ​ടു​ത്തു. ഷാ​നെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ലും കു​ട്ടി​കു​റ്റ​വാ​ളി​യെ ജു​വ​നൈ​ല്‍ കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി. അ​തേ​സ​മ​യം ബൈ​ക്ക് ക​വ​ര്‍​ച്ച​ക്ക് പി​ന്നി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ എ​ന്നും തെ​ന്മ​ല പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.