ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ്കൂ​ട്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, May 28, 2020 10:46 PM IST
ച​വ​റ: ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2019- 2020 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൈ​ഡ് വീ​ലോ​ടു കൂ​ടി​യ സ്കൂ​ട്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ലോ​ക്ക് ഡൗ​ൺ ആ​യ​തി​നാ​ൽ 20 പേ​ർ​ക്കാ​യി ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് സ്കൂ​ട്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
14 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ബ്ലോ​ക്ക് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ജി വി​ശ്വം​ഭ​ര​ൻ, അം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​രി, ബി​ന്ദു സ​ണ്ണി ,ഷീ​ല, ത​ങ്ക​മ​ണി പി​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വിതരണം നടത്തി
ച​വ​റ: കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ​യി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്റ്റു​ഡന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ച​വ​റ റൂ​റ​ൽ പ്രസ് ക്ല​ബ്ബി​ൽ വെ​ച്ച് ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്ക്കൂ​ളി​ലെ എ​സ്പി​സിയു​ടെ ചു​മ​ത​ല​യു​ള്ള അധ്യാപകൻ കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സ്, കേ​ഡ​റ്റ് എ. ​ഭ​വ്യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കെ​ജെയു ,​പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്. കെ​ജെയു, ​റൂ​റ​ൽ പ്രസ് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ , അ​നൂ​പ് ഷാ​ഹു​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ്യകി​റ്റ് ഏ​റ്റു​വാ​ങ്ങി​. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.