കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ
Thursday, May 28, 2020 10:46 PM IST
തെ​ന്മ​ല: ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ രാ​ത്രി വൈ​കി​യും തു​ട​ര്‍​ന്നു. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ഇ​ര​ട്ട ന്യൂ​ന​മ​ര്‍​ദ്ദം ഉ​ണ്ടാ​ക​നി​ട​യു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്ത് ചി​ല ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത മ​ഴ​ക്ക സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ക​ന​ത്ത മ​ഴ ആ​രം​ഭി​ച്ച​ത്.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ട​ക്കം വെ​ള്ള​പൊ​ക്കം ഉ​ണ്ടാ​കാ​നി​ട​യു​ണ്ടെ​ന്നും കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം പാ​ടി​ല്ല​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം ത​ന്നെ മ​ല​യോര മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ പെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ങ്കി​ലും പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ റ​വ​ന്യു പോ​ലീ​സ് അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ​യി​ല്‍ മ​ട​ത്ത​റ കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ചോ​ഴി​യ​ക്കോ​ട് ക​ല്ലു​കു​ഴി​യി​ലാ​ണ് സം​ഭ​വം. എ​ന്നാ​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ക​ട​യ്ക്കു​ള്ളി​ല്‍ ര​ണ്ടു​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പാ​ഞ്ഞെ​ത്തി​യ പി​ക്ക​പ്പ് വാ​ന്‍ ക​ണ്ടു ഓ​ടി മാ​റി​യ​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

മ​ഴ ആ​യ​തി​നാ​ല്‍ ബ്രേ​ക്ക് ച​വി​ട്ടി​യ​പ്പോ​ള്‍ തെ​ന്നി​മാ​റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​ഞ്ച​ല്‍, കു​ള​ത്തു​പ്പു​ഴ, തെ​ന്മ​ല, പു​ന​ലൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​ന​ലൂ​ര്‍ മേ​ഖ​ല​യി​ല്‍ മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യി. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം എ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.