കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം: ആത്മഹത്യയെന്ന് പോലീസ്
Thursday, May 28, 2020 10:46 PM IST
ചാത്തന്നൂർ: തൃ​ക്കോ​വി​ൽ​വ​ട്ടം പു​തു​ച്ചി​റ പെ​രു​ങ്കു​ളം ഏ​ലാ​യി​ൽ ഏ​ലാ തോ​ടി​ന് സ​മീ​പം ക​ത്തി ക​രി​ഞ്ഞ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട കൊ​റ്റ​ങ്ക​ര സ്വ​ദേ​ശി തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് പൊ​ലീ​സ്. ഇ​യാ​ൾ ഏ​ലാ​യി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന സിസി​ടി​വി ​ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.
ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പതിനുശേ​ഷം കൈ​യി​ൽ തൂ​ക്കി​യ പ്ലാ​സ്റ്റി​ക് ക​വ​റും ക​ന്നാ​സു​മാ​യി ഏ​ലാ​യു​ടെ ഉ​ൾ​ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും, തീ ​പ​ട​രു​ന്ന ദൃ​ശ്യ​ങ്ങ​ളു​മാ​ണ് സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ നി​ന്നും പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ മ​ര​ണ​മ​ട​ഞ്ഞ ത​ങ്ങ​ൾ കു​ഞ്ഞി​ന്റെ മ​ക​നെ കാ​ണി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പി​താ​വി​ന്‍റേതാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.​
ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് കൊ​റ്റ​ങ്ക​ര പേ​രൂ​ർ അം​ബേ​ദ്ക​ക​ർ കോ​ള​നി​ക്ക് സ​മീ​പം ക​ല്ലു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ത​ങ്ങ​ൾ കു​ഞ്ഞി​നെ (57) എ​ലാ​യ്ക്ക് സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.
മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​യാ​ൾ ചി​ല ബ​ന്ധു​വീ​ടു​ക​ളി​ലെ​ത്തി യാ​ത്ര പ​റ​ഞ്ഞ് പോ​യ​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തു കൊ​ണ്ട് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും പോ​ലീ​സ് ത​ള്ളി​ക്കളയുന്നി​ല്ല. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്.
ക​ണ്ണി​ന് കാ​ഴ്ച കു​റ​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​രു ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ ന​ട​ത്തി​യ​താ​യു​ള്ള രേ​ഖ​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ ക്യാ​ൻ​സ​ർ ബാ​ധി​ത​നാ​യി​രു​ന്ന നാ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധ​യാ​കാം ഇ​യാ​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന​ത്.
മൃ​ത​ദേ​ഹ​പ​രി​ശോ​ധ​ന തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി.​ പെ​ട്രോ​ൽ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​താ​യാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​സാ​ഹ​ച​ര്യ തെ​ളി​വു​ക​ളി​ൽ ഇ​തൊ​രു കൊ​ല​പാ​ത​ക​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം ക​ണ്ട​തി​ന് സ​മീ​പം വെ​ള്ളം നി​റ​ഞ്ഞൊ​ഴു​കു​ന്ന ആ​റു​ണ്ട്. ആ​ത്മ​ഹ​ത്യ​യാ​ണെ​ങ്കി​ൽ പോ​ലും തീ ​ആ​ളി​പ​ട​രു​ന്ന​തോ​ടെ വെ​ള്ള​ത്തി​ൽ ചാ​ടാ​ൻ സ്വാ​ഭാ​വി​ക​മാ​യ ശ്ര​മു​ണ്ടാ​കും.
മൃ​ത​ദേ​ഹ​ത്തിന്‍റെ കി​ട​പ്പും പോ​ലീ​സി​ന് സം​ശ​യ​ങ്ങ​ൾ ഉ​ള​വാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ളു​ടെ സിസി​ടി.​വി.​ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ച​ത്.