കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മാ​ണം; പ​ഞ്ചാ​യ​ത്തും കെഎ​സ്ആ​ര്‍ടി​സി​യും കൊ​മ്പു​കോ​ര്‍​ക്കു​ന്നു
Thursday, May 28, 2020 10:46 PM IST
പ​ത്ത​നാ​പു​രം: കെ ​എ​സ് ആ​ര്‍ ടി ​സി ഡി​പ്പോ​യി​ല്‍ കാ​ത്തി​രി​പ്പ് കേ​ന്ദ്രം സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തും കെ​എ​സ്ആ​ര്‍ടി​സി​യും കൊ​മ്പു​കോ​ര്‍​ക്കു​ന്നു.

ഡി​പ്പോ​യ്ക്കു​ള്ളി​ല്‍ കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍​മ്മി​ക്കാ​നു​ള്ള പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് കെ ​എ​സ് ആ​ര്‍ ടി ​സി അ​ധി​കൃ​ത​ര്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഡി​പ്പോ​യി​ല്‍ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു​ണ്ട്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ പ​ഴ​ക്കം ചെ​ന്ന മു​റി പൊ​ളി​ച്ചു​മാ​റ്റി ത​ല്‍​സ്ഥാ​ന​ത്ത് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍​മ്മി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​മു​റി ഉ​ള്‍​പ്പെ​ടു​ത്തി കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍​മ്മി​ക്കു​ന്ന​തി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി​യ്ക്ക് എ​തി​ര്‍​പ്പി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പാ​ട്ട​വ്യ​വ​സ്ഥ​യി​ല്‍ വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് ഡി​പ്പോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ട്ത​ന്നെ ഇ​വി​ടെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍​മ്മി​ക്കു​ന്ന​തി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ വാ​ദം.

അ​തേ സ​മ​യം 2017ലെ ​ക​രാ​ര്‍ പ്ര​കാ​രം ബ​സ് സ്റ്റേ​ഷ​നി​ലെ കെ​ട്ടി​ട​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് കെ ​എ​സ് ആ​ര്‍ ടി ​സി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് കെഎ​സ്ആ​ര്‍ടി​സി​യു​ടെ വാ​ദം. തു​ക വ​ക​യി​രു​ത്തി കാ​ത്തി​രി​പ്പ് കേ​ന്ദ്ര​നി​ര്‍​മ്മാ​ണം ഇ​ന്ന് തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഡി​പ്പോ അ​ധി​കൃ​ത​ര്‍ ത​ട​സ​വാ​ദ​വു​മാ​യെ​ത്തി​യ​ത്.

എംഡി​യു​ടെ അ​നു​മ​തി ഇ​ല്ലാ​തെ നി​ര്‍​മ്മാ​ണം ന​ട​ത്താ​നാ​കി​ല്ലെ​ന്ന ത​ട​സ​വാ​ദ​മാ​ണ് കെ ​എ​സ് ആ​ര്‍ ടി ​സി ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​തോ​ടെ നി​ര്‍​മ്മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഇ​രു​പ​ത് വ​ര്‍​ഷം മു​ന്‍​പാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ഭൂ​മി ഡി​പ്പോ​യ്ക്കാ​യി പാ​ട്ട​വ്യ​വ​സ്ഥ​യി​ല്‍ ന​ല്‍​കി​യ​ത്.​എ​ന്നാ​ല്‍ കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍​മ്മി​ക്കു​ന്ന​തി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച് ന​ജീ​ബ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ വാ​ദ​ങ്ങ​ളി​ലു​റ​ച്ച് നി​ല്‍​ക്കു​ന്ന​തോ​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പും നീ​ളും.