ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
Wednesday, May 27, 2020 11:47 PM IST
കൊ​ട്ടി​യം: തൃ​ക്കോ​വി​ൽ​വ​ട്ടം പു​തു​ച്ചി​റ​യി​ൽ ഏ​ലാ തോ​ടി​ന് സ​മീ​പം ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​യ​നി​ല​യി​ൽ. കൊ​റ്റ​ങ്ക​ര പേ​രൂ​ർ അം​ബേ​ദ്ക​ർ കോ​ള​നി​യ്ക്ക് സ​മീ​പം ക​ല്ലു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ത​ങ്ങ​ൾ കു​ഞ്ഞി​ന്‍റെ (57) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും ഒ​രു ക​വ​റും ക​ത്തി​യ​നി​ല​യി​ലു​ണ്ടാ​യി​രു​ന്നു. ക​ത്തി​യ ക​വ​റി​ൽ കാ​ണ​പ്പെ​ട്ട തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ലൂ​ടെ​യാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. സ​മീ​പ​ത്തു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​നി​താ അം​ഗ​ത്തോ​ട് കു​ട്ടി​ക​ൾ വി​വ​രം പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് അ​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ കൊ​ട്ടി​യം പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം കി​ട​ന്ന​തി​ന​ടു​ത്തു​ള്ള മ​ര​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളും ക​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി.​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്പി ജോ​സി ചെ​റി​യാ​ൻ, എ​സി​പി​മാ​രാ​യ ജോ​ർ​ജ് കോ​ശി, ന​സീ​ർ, ഗോ​പ​കു​മാ​ർ, സ​യി​ന്‍റി​ഫി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ലോ​റി ഉ​ട​മ​യും ഡ്രൈ​വ​റു​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ർ​ന്ന് നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ത്ത് വ​ക​ക​ൾ വി​റ്റ ശേ​ഷം ഓ​ട​നാ​വ​ട്ട്ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് പ​ല​ഹാ​ര നി​ർ​മാ​ണ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.