ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പി​ടി​കൂ​ടി
Wednesday, May 27, 2020 10:11 PM IST
നീ​ണ്ട​ക​ര: ലോ​ക്ക് ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ നീ​ണ്ട​ക​ര തീ​ര​ദേ​ശ പോ​ലീ​സ് പി​ടി​കൂ​ടി നി​രീ​ക്ഷ​ണ​ത്താ​ലാ​ക്കി. ക​ന്യാ​കു​മാ​രി മു​ട്ടം സ്വ​ദേ​ശി ജ​യ​ശീ​ല​നെ​യാ​ണ് (38) തി​ര​ദേ​ശ പോ​ലീ​സി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചെ​ക്ക് പോ​സ്റ്റ് ക​ട​ക്കാ​തെ ക​ട​പ്പു​റം വ​ഴി ന​ട​ന്ന് വ​ന്ന് ബ​സി​ല്‍ ജോ​ലി​ക്കാ​യി എ​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി പേ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ഹാ​ര്‍​ബ​റു​ക​ളി​ല്‍ എ​ത്തു​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. സി​ഐ എ. ​ഷ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കാ​ന്‍ എ​ത്തു​ന്ന​തി​നി​ട​യി​ല്‍ ജ​യ​ശീ​ല​നെ പി​ട​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.