പ്ര​വാ​സി​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Wednesday, May 27, 2020 10:11 PM IST
കൊ​ല്ലം: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും മ​റ്റും ജോ​ലി ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​യ​വ​ർ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്താ​ൽ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്പേ​ൾ ക്വാ​റ​ന്‍റൈ​ൻ ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​വാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പു​ന​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്.​വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും സാ​ധാ​ര​ണ​ക്കാ​രാ​ണ്. സാ​ന്പ​ത്തി​ക സ്ഥി​തി നോ​ക്കി വേ​ണം ഫീ​സ് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​ത്. ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം പേ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ന​മു​ക്ക് ഉ​ള്ള​പ്പോ​ൾ സ​ർ​ക്കാ​ർ ചി​ല​വി​ൽ സാ​ധാ​ര​ണ​ക്കാ​രെ പാ​ർ​പ്പി​ക്ക​ണം. കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ത് വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​നം പ്ര​വാ​സി​ക​ളാ​ണെ​ന്ന കാ​ര്യം ആ​രും മ​റ​ക്ക​രു​തെ​ന്ന് അദ്ദേഹം പറഞ്ഞു.