ജി​ല്ല​യി​ൽ വീ​ണ്ടും നാ​ല് കോ​വി​ഡ്
Wednesday, May 27, 2020 10:11 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന. ഇ​ന്ന​ലെ നാ​ല് പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ എ​ട്ടു പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 45 ആ​യി.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 17 ന് ​എ​ത്തി​യ ക​രു​നാ​ഗ​പ്പ​ള്ളി ചെ​റി​യ​ഴീ​ക്ക​ൽ സ്റ്റ​ദേ​ശി (41), ചെ​ന്നൈ​യി​ൽ നി​ന്ന് 24-ന് ​എ​ത്തി കോവി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ന്മ​ന സ്വ​ദേ​ശി യു​വ​തി​യു​ടെ മാ​താ​വ് (44), സ​ഹോ​ദ​ര​ൻ (22), ഡ​ൽ​ഹി​യി​ൽ നി​ന്ന് 22ന് ​എ​ത്തി​യ കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി (22) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇവരുടെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു.

ഇ​വ​രെ നാ​ലുപേ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​ക്കാ​രാ​യ 22 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 22 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

അ​തേ സ​മ​യം ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ട്രെ​യി​നി​ൽ കൊ​ല്ല​ത്ത് 192 പേ​ർ ഇ​റ​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ട്രെ​യി​ൻ കൊ​ല്ല​ത്ത് എ​ത്തി​യ​ത്.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​ള്ള 20 - പേ​രും ഉ​ണ്ടാ​യി​രു​ന്നു. 172 പേ​ർ കൊ​ല്ല​ക്കാ​രാ​ണ്. ഇ​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. എ​ല്ലാ​വ​രെ​യും തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കി​യ മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു.
ട്രെ​യി​നി​ൽ വ​ന്ന​വ​രെ സ്വീ​ക​രി​ക്കാ​നും നി​രീ​ക്ഷി​ക്കാ​നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സി​റ്റി പോ​ലീ​സും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​റും സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യു​ണ്ടാ​യി.

ആ​രോ​ഗ്യ വ​കു​പ്പി​ലെ 2510 വോ​ള​ണ്ടി​യ​ർ​മാ​ർ ഇ​ന്ന​ലെ ജി​ല്ല​യി​ലെ 11410 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി.

ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5699 പേ​രാ​ണ്. ഇ​തി​ൽ 5664 പേ​രും ഹോം ​ക്വാ​റ​ന്‍റയി​നി​ലാ​ണ്.
വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് 375 പേ​രെ ഒ​ഴി​വാ​ക്കി. 588 പേ​രെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​ക​ളി​ൽ 11 പേ​രെ കൂ​ടി അ​ഡ്മി​റ്റ് ചെ​യ്തു. ആ​ശു​പ​ത്രി​ക​ളി​ൽ 35 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​തു​വ​രെ 23010 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യി. 3236 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 3144 ഫ​ലം വ​ന്ന​തി​ൽ 3074 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. 92 ഫ​ലം വ​രാ​നു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഒ​രാ​ൾ കൂ​ടി പോ​സി​റ്റീ​വ് ആ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ ക​ല്ലു​വാ​തു​ക്ക​ലി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഹോം, ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തു​ന്നി​ല്ലാ എ​ന്നു​റ​പ്പ് വ​രു​ത്താ​ൻ ക​ർ​ശ​ന സു​ര​ക്ഷാ സം​വി​ധാ​നമാണ് പോലീസ് ഒ​രു​ക്കിരിക്കുന്നത്.

കൊ​ല്ലം ആ​ണ്ടാ​മു​ക്ക​ത്ത് ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​തെ ഫ്രൂ​ട്ട്സ് സ്റ്റാ​ൾ, സ്റ്റേ​ഷ​ന​റി തു​ട​ങ്ങി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് നാ​ല് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ ഈ​സ്റ്റ് പോ​ലീ​സ് കേസെടുത്തു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന് വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്ന് കേ​സു​ക​ളി​ലാ​യി 30 പേ​രെ അ​റ​സ്റ്റു ചെ​യ്തു. നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 43 പേ​ർ​ക്കെ​തി​രെ 29 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 11 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന് 87 പേ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ സേ​വ​ന​വും അ​ത്ത​രം ആ​ൾ​ക്കാ​ർ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കു​ന്ന​തി​നും സൗ​ജ​ന്യ​മാ​യി മാ​സ്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി ബാ​സ്ക് ഇ​ൻ ദി ​മാ​സ്ക് കാ​ന്പ​യി​നും നടത്തി.