അ​മി​ത​വി​ല; കോ​ഴി​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, May 27, 2020 10:09 PM IST
പു​ന​ലൂ​ർ: ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ലെ കോ​ഴി വി​ല്ക്കു​ന്ന ക​ട​ക​ളി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി.
ക​ള​ക്ട​ർ നി​ശ്ച​യി​ച്ചു ന​ൽ​കി​യ വി​ല​യി​ൽ കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കു​ന്നു എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ല​യി​ൽ വ്യ​ത്യാ​സം ന​ട​ത്തി​യ പു​ന​ലൂ​രി​ലെ മൂ​ന്നു ക​ട​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വി​ല​യി​ൽ കൃ​ത്രി​മം ന​ട​ന്ന​താ​യി സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഗ​വ​ൺ​മെ​ന്‍റ് നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഒ​രു കി​ലോ കോ​ഴി​ക്ക് 140, ഒ​രു കി​ലോ കോ​ഴി ഇ​റ​ച്ചി​ക്ക് 210 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കാ​വു​ന്ന​ത്.
എ​ന്നാ​ൽ ക​ച്ച​വ​ട​ക്കാ​ർ കോ​ഴി​ക്ക് 150 രൂ​പ മു​ത​ൽ 160 രൂ​പ വ​രെ​യും, ഇ​റ​ച്ചി​ക്ക്, 230 രൂ​പ മു​ത​ൽ 250 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ക സം​ഘം ക​ണ്ടെ​ത്തി.
ഇ​ന്ന​ലെ ക​ര​വാ​ളൂ​ർ, ആ​യൂ​ർ, അ​ഞ്ച​ൽ, ഇ​ട​മ​ൺ, ത​ടി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ത​ടി​ക്കാ​ട് മൂ​ന്നു കേ​സും ക​ര​വാ​ളൂ​രി​ൽ ഒ​രു കേ​സും ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തു​ട​ർ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തും എ​ന്നും തൂ​ക്ക​ത്തി​ലോ വി​ല​യി​ലോ നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.
മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും റീ​ട്ടെ​യി​ൽ കോ​ഴി ക​ട​ക​ളി​ൽ വി​ല കൂ​ട്ടി​യാ​ണ് കോ​ഴി ല​ഭി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഗ​വ​ൺ​മെ​ന്‍റ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന വി​ല​യി​ൽ അ​ധി​ക​മാ​യി ഈ​ടാ​ക്കേ​ണ്ടി വ​രു​ന്ന​ത് എ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. പ​രി​ശോ​ധ​ന​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ജോ​ൺ തോ​മ​സ് കൂ​ടാ​തെ അ​സി​സ്റ്റ​ന്‍റ് സ​പ്ലൈ ഓ​ഫീ​സ​ർ കെ ​ജി അ​ജ​യ​ൻ, റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ റ​ജീ​ന​കു​മാ​രി, ബി​ജു എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.