പു​ന​ലൂ​രി​ൽ ത​രി​ശു​നി​ല​ങ്ങ​ളി​ൽ കൃ​ഷി ആ​രം​ഭി​ച്ചു
Wednesday, May 27, 2020 10:09 PM IST
പു​ന​ലൂ​ർ: കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത​യ്ക്കാ​യി സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ന​ലൂ​ർ സൗ​ത്ത് ലോ​ക്ക​ൽ മേ​ഖ​ല​യി​ലെ പ​വ​ർ ഹൗ​സ് വാ​ർ​ഡി​ലെ ത​രി​ശു സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി കൃ​ഷി ആ​രം​ഭി​ച്ചു.
മ​ര​ച്ചീ​നി​യും വാ​ഴ​യും അ​ട​ക്ക​മു​ള്ള വി​വി​ധ കൃ​ഷി​ക​ളാ​ണ് ഇ​വി​ടെ ആ​രം​ഭി​ച്ച​ത്. എ​ല്ലാ പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ​യും വീ​ട്ടി​ൽ മാ​തൃ​കാ അ​ടു​ക്ക​ള​ത്തോ​ട്ടം, എ​ല്ലാ വാ​ർ​ഡി​ലും കൃ​ഷി​ക്കാ​യി പ്ര​ത്യേ​കം സ​മി​തി​ക​ൾ, എ​ല്ലാ വാ​ർ​ഡി​ലെ​യും ത​രി​ശു സ്ഥ​ല​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് കൃ​ഷി ചെ​യ്യ​ൽ, ന​ഗ​ര​സ​ഭ​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് കാ​ർ​ഷി​ക സ്വാ​ശ്ര​യ സം​ഘം, സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ത്ത് ന​ട ുന്ന​തു മു​ത​ൽ വി​പ​ണ​നം വ​രെ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നു​ള്ള വി​വി​ധ​പ​ദ്ധ​തി​ക​ൾ എ​ന്നി​വ ന​ട​പ്പാ​ക്കു​മെ​ന്ന് സി​പി​എം പു​ന​ലൂ​ർ സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ സു​ഗ​ത​ൻ അ​റി​യി​ച്ചു.