വി​നീ​തി​ന് പ​രീ​ക്ഷ​യ്ക്ക് കാ​വ​ലാ​ളാ​യി കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ്
Tuesday, May 26, 2020 10:36 PM IST
പു​ന​ലൂ​ർ: അ​ച്ച​ൻ​കോ​വി​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ഭി​ന്ന​ശേ​ഷി​ക്കാ​ര​നു​മാ​യ വി​നീ​തി​നാ​ണ് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ന്‍റെ ത​ണ​ലി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ ആ​യ​ത്.
കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി സ്വ​ദേ​ശി​ക​ളാ​യ 75 വ​യ​സു​ള്ള സ​രോ​ജി​നി​യു​ടെ​യും കി​ട​പ്പ് രോ​ഗി​യാ​യ ചെ​ല്ല​പ്പ​ന്‍റേ​യും മ​ക​ളു​ടെ മ​ക​നാ​യ വി​നീ​ത് അ​ച്ച​ൻ​കോ​വി​ൽ സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​യി​രു​ന്നു. ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​ച്ഛ​ൻ​കോ​വി​ലി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ 75 സെ​ന്‍റ് വ​സ്തു​വി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ൻ​പ് ഇ​വ​ർ അ​ച്ച​ൻ​കോ​വി​ലി​ൽ നി​ന്നും കു​ള​ത്തൂ​പു​ഴ​യി​ലേ​ക്ക് താ​മ​സം മാ​റി.
വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത് മു​ത​ൽ അ​ച്ച​ൻ​കോ​വി​ൽ സ്കൂ​ളി​ലെ വി​നീ​തി​നെ ക്ലാ​സ് ടീ​ച്ച​ർ ബ​ന്ധ​പ്പെ​ടു​വാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. ല​ഭ്യ​മാ​യ ഫോ​ൺ ന​മ്പ​റു​ക​ൾ ഒ​ന്നും കി​ട്ടാ​തെ ആ​യ​പ്പോ​ൾ അ​ധ്യാ​പി​ക റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​നീ​തി​നെ ക​ണ്ടെ​ത്തി പ​രീ​ക്ഷ എ​ഴു​തി​ക്കാ​നു​ള്ള ചു​മ​ത​ല കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി.
എ​സ്ഐ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ച്ച് വി​നീ​തി​നേ​യും കു​ടും​ബ​ത്തേ​യും കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം കു​ഴി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​നീ​തി​ന്‍റെ അ​ച്ഛ​ൻ ഉ​പേ​ക്ഷി​ച്ച് പോ​കു​ക​യും അ​മ്മ പി​ന്നീ​ട് മ​ര​ണ​പ്പെ​ടു​ക​യും ആ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​മ്മ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​ഞ്ഞ് വ​ന്ന​ത്.
പോ​ലീ​സു​കാ​രാ​യ ഗി​രീ​ഷ്, സു​ജി​ത്ത്, സ​ജി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ജീ​പ്പി​ൽ 55 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള അ​ച്ച​ൻ​കോ​വി​ൽ സ്കൂ​ളി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്ക്രൈ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​നീ​ത് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പോ​ലീ​സ് ജീ​പ്പി​ൽ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ വി​നീ​തി​നെ സ്കൂ​ള​ധി​കൃ​ത​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ച​പ്പോ​ൾ ത​നി​ക്കും പോ​ലീ​സാ​ക​ണം എ​ന്ന അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചു. മൂ​ന്ന് ദി​വ​സം തു​ട​ർ​ന്ന് പ​രീ​ക്ഷ ഉ​ള്ള​തി​നാ​ൽ വ​രും ദി​ന​ങ്ങ​ളി​ൽ അ​ച്ച​ൻ കോ​വി​ൽ ജ​ന​മൈ​ത്രീ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ച്ച​ൻ​കോ​വി​ലി​ൽ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കു​മെ​ന്ന് അ​ച്ച​ൻ​കോ​വി​ൽ എ​സ്എ​ച്ച്ഒ ​ഹ​രീ​ഷ് അ​റി​യി​ച്ചു.