കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഒ​രു വീ​ട്ടി​ലെ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ്
Tuesday, May 26, 2020 10:36 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 41 ആ​യി ഉ​യ​ർ​ന്നു. കൈ​ത​ക്കോ​ട് സ്വ​ദേ​ശി വ​യോ​ധി​ക (58), ഇ​വ​രു​ടെ മ​ക​ൾ (36), യു​വ​തി​യു​ടെ മ​ക്ക​ളാ​യ ഒ​ന്നും നാ​ലും വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​ർ ആ​യ​ത്. ഇ​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ലു പേ​രും 16-ന് ​അ​ബു​ദാ​ബി -തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ വ​ന്ന​വ​രാ​ണ്.
നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മീ​പം ഇ​രു​ന്നാ​ണ് ഇ​വ​ർ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​ത്. ഫ്ലൈ​റ്റി​ൽ കൊ​ല്ലം ജി​ല്ല​ക്കാ​രാ​യ 67 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
സെ​ന്‍റി​ന​ന്‍റ​ൽ സ​ർ​വ​യി​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​രു​ടെ​യും സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തി​രു​ന്നു.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തോ​ടെ ഈ ​കു​ടും​ബ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
അ​തി​ർ​ത്തി​ക​ൾ വ​ഴി വാ​ഹ​ന​ങ്ങ​ളി​ലും ട്രെ​യി​ൻ മാ​ർ​ഗ​വും ദി​നം​പ്ര​തി നി​ര​വ​ധി പേ​രാ​ണ് ജി​ല്ല​യി​ൽ എ​ത്തു​ന്ന​ത്. കൊ​ല്ല​ത്ത് എ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ജി​ല്ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.
നി​ര​ത്തു​ക​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ അ​ഭ്യ​ർ​ഥി​ച്ചു. അ​തേ സ​മ​യം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കി.
ഇ​ന്ന​ലെ 2507 വോ​ള​ണ്ടി​യ​ർ​മാ​ർ 13727 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി.
ഇ​പ്പോ​ൾ ജി​ല്ല​യി​ൽ ആ​കെ 5478 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ 5454 പേ​രും വീ​ടു​ക​ളി​ലാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ 24 പേ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് 295 പേ​രെ ഒ​ഴി​വാ​ക്കി പു​തു​താ​യി 442 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് അ​ഞ്ചു പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഏ​ഴു പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത് 3186 സാ​മ്പി​ളു​ക​ളാ​ണ്. 3083 ഫ​ലം വ​ന്നു. ഇ​തി​ൽ 3021 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. 103 ഫ​ലം വ​രാ​നു​ണ്ട്. 22635 പേ​ർ ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത പ​റ​ഞ്ഞു.
എ​സ്എ​സ്എ​ൽ​സി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബ​സു​ക​ൾ ഏ​ഴി​ന് ഓ​ട്ടം അ​വ​സാ​നി​പ്പി​ക്കും. ഇ​തു കാ​ര​ണം ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ർ യാ​ത്രാ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു. വ​ള​രെ ദൂ​രെ പോ​കേ​ണ്ട​വ​ർ​ക്ക് പോ​ലും ഓ​ട്ടോ​ക​ളി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ഓ​ട്ടോ​യി​ൽ ഒ​ന്നി​ല​ധി​കം യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നും അ​നു​മ​തി​യി​ല്ല. അ​തുകൊ​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും കാ​ര്യ​മാ​യ ഓ​ട്ടം കി​ട്ടു​ന്നു​മി​ല്ല.
ലോ​ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ 37 പേ​ർ​ക്കെ​തി​രെ കേ​സെ‌‌ടുത്തു. ഒന്പത് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ​24 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​
മാ​സ്ക് ധ​രി​ക്ക​ാതെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന് 86 പേ​ർ​ക്കെ​തി​രെ​യും വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​ന് 16 പേ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.​ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് ആ​ശ്രാ​മ​ത്ത് ജ്യൂ​സ് ക​ട​യും, കോ​ള​ജ് ജം​ഗ്ഷ​നി​ൽ ബ്യൂ​ട്ടി പാ​ർ​ല​റും തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെടുത്തു. ​
ഹോം, ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റയി​നിൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​വ​ർ ക്വാ​റ​ന്‍റയി​ൻ ലം​ഘ​നം ന​ട​ത്തു​ന്നി​ല്ലെ​ന്നു​റ​പ്പ് വ​രു​ത്താ​ൻ ക​ർ​ശ​ന സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വീ​ട്ടു​കാ​രു​ടെ സ​ഞ്ചാ​ര​പ​ഥം

കൊല്ലം: കുളത്തൂപ്പുഴയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിന്‍റെ സ​ഞ്ചാ​ര​പ​ഥ​ം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു. 16-ന് ​വൈ​കു​ന്നേ​രം 6.30 മു​ത​ൽ 11.30 വ​രെ അ​ബു​ദാ​ബി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് യാ​ത്ര.
തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് അ​ധി​കാ​രി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ എ​യ​ർ പോ​ർ​ട്ട് ടാ​ക്സി​യി​ൽ കു​ള​ത്തൂ​പ്പു​ഴ​യി​ലെ വീ​ട്ടി​ൽ എ​ത്തി.
17 മു​ത​ൽ 21 വ​രെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 21-ന് ​ശ്ര​വം പ​രി​ശോ​ധി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ ശേ​ഷം തി​രി​കെ എ​ത്തി​ച്ചു. 24-ന് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തു. ഇ​ന്ന​ലെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യ​തോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​യ്ക്ക് മാ​റ്റി.