വി​ക്ടോ​റി​യ ആ​ശു​പ​ത്രി ഇ​ന്നുമു​ത​ല്‍ പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന സ​ജ്ജം
Tuesday, May 26, 2020 10:36 PM IST
കൊല്ലം: ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ ആ​ശു​പ​ത്രി ഇ​ന്നു മു​ത​ല്‍ പൂ​ര്‍​ണ സ​ജ്ജ​മാ​യി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കും. ലേ​ബ​ര്‍ റൂം, ​ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍, ന​വ​ജാ​ത ശി​ശു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം എ​ന്നി​വ പൂ​ര്‍​ണ തോ​തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സേ​വ​ന​ത്തി​ന് സ​ജ്ജ​മാ​യി ക​ഴി​ഞ്ഞു.
പ്ര​സ​വം ക​ഴി​ഞ്ഞ വ്യ​ക്തി​യ്ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ലേ​ബ​ര്‍ റൂം, ​ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍, ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കു​വാ​ന്‍ വേ​ണ്ടി താ​ത്കാ​ലി​ക​മാ​യി മൂ​ന്നു ദി​വ​സം അ​ട​ച്ചി​ടു​ക​യു​ണ്ടാ​യി. ആ​ശു​പ​ത്രി​യി​ലെ വാ​ര്‍​ഡു​ക​ളും പ​രി​സ​ര​വും ഉ​ള്‍​പ്പ​ടെ അ​ണു​വി​മു​ക്ത​മാ​ക്ക​പ്പെ​ട്ടു.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ സേ​വ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചെ​ങ്കി​ലും ഗൈ​ന​ക്ക് ഒപി, പീ​ഡി​യാ​ട്രി​ക് ഒപി, ലാ​ബോ​റ​ട്ട​റി, ഫാ​ര്‍​മ​സി തു​ട​ങ്ങി​യ​വ ത​ട​സ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ചു. അ​തു​കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ ഇ​മ്മ്യൂ​ണൈ​സേ​ഷ​നും ന​ട​ക്കു​ക​യു​ണ്ടാ​യി.
ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള കോ​വി​ഡ് 19 ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച രോ​ഗി​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ സ്ര​വ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് ടെ​സ്റ്റി​നാ​യി അ​യ​ച്ചു. രോ​ഗി​യു​മാ​യി നേ​രി​ട്ടോ അ​ല്ല​തെ​യോ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍/​ഹോം ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ക​രം മൂ​ന്നു ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, അ​ഞ്ച് അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍​മാ​ര്‍, 21 സ്റ്റാ​ഫ് ന​ഴ്സ്, 10 മ​റ്റ് അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ന​ട​പ​ടി​പ്ര​കാ​രം നി​യ​മി​ച്ചി​ട്ടു​ണ്ട്.