ഇ​ട​വം 12-ന്‍റെ എ​ഴു​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​കം ആ​ച​രി​ച്ചു
Tuesday, May 26, 2020 10:36 PM IST
ച​വ​റ: ഇ​ട​വം 12-ന്‍റെ എ​ഴു​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​കം ആ​ർ എ​സ് പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു.
കോ​വി​ൽ​ത്തോ​ട്ട​ത്ത് നി​ന്നും ബേ​ബി​ജോ​ണി​ന്‍റെ ആ​ഹ്വാ​ന പ്ര​കാ​രം പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ക​രി​മ​ണ​ൽ തൊ​ഴി​ലാ​ളി​ക​ൾ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് കൊ​ല്ല​ത്തേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് പു​ത്ത​ൻ​തു​റ​യി​ൽ പോ​ലീ​സ് ത​ട​യു​ക​യും അ​വ​ർ ന​ട​ത്തി​യ ലാ​ത്തി ചാ​ർ​ജ്ജി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ലോ​ക്ക​പ്പ് മ​ർ​ദ​നം മൂ​ലം മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.
ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ഴി​ച്ചു​വി​ട്ട ന​ര​നാ​യാ​ട്ട് ച​വ​റ, ക​രു​നാ​ഗ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പീ​ഡ​ന​വും യാ​ത​ന​ക​ളും ഏ​ൽ​ക്കേ​ണ്ടി വ​ന്നു.
ഈ ​ദി​ന​ത്തെ ഓ​ർ​മ്മി​പ്പി​ച്ചു കൊ​ണ്ട് സ​മ​ര​ഭൂ​മി​യാ​യ പു​ത്ത​ൻ​തു​റ ബേ​ക്ക​റി ജം​ഗ്ഷ​നി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.
ആ​ര്‍​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി.​സു​ധീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​എ​സ്പി ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.