ജില്ലയിൽ 30450 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി
Tuesday, May 26, 2020 10:36 PM IST
കൊല്ലം: കോവിഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​ന​ക്ര​മീ​ക​രി​ച്ച വിഎ​ച്ച്എ​സ് ഇ ​പ​രീ​ക്ഷ​ക​ള്‍ ഇ​ന്ന​ലെ രാ​വി​ലെ 9.45 നും ​എ​സ്എ​സ്എ​ല്‍സി ​പ​രീ​ക്ഷ​ക​ള്‍ ഉ​ച്ച​യ്ക്ക് ശേ​ഷം 1.45 നും ​എ​ല്ലാ​വി​ധ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് ന​ട​ന്നു. പ​രീ​ക്ഷ​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പൊ​തു​ഗ​താ​ഗ​തം, സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, മ​റ്റ് സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടേ​യും സ​ഹാ​യം ല​ഭ്യ​മാ​യി.

സ്‌​കൂ​ള്‍ കാ​മ്പ​സി​ലേ​ക്ക് പ്ര​വേ​ശി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ കൈ ​ക​ഴു​കി സാ​നി​റ്റൈ​സ് ചെ​യ്ത് തെ​ര്‍​മ​ല്‍ സ്‌​കാ​നി​ങി​ന് വി​ധേ​യ​മാ​ക്കി​യാ​ണ് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. എ​ല്ലാ പ​രീ​ക്ഷാ മു​റി​ക​ളി​ലും സാ​നി​റ്റൈ​സ​ര്‍ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. പ​രീ​ക്ഷാ ജോ​ലി​ക്കെ​ത്തി​യ അ​ധ്യാ​പ​ക​ര്‍​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്കും മാ​സ്‌​ക്കും ഗ്ലൗ​സും ന​ല്‍​കി.

വിഎ​ച്ച്എ​സ്ഇ ​വി​ഭാ​ഗ​ത്തി​ല്‍ 8,094 കു​ട്ടി​ക​ളും എ​സ് എ​സ് എ​ല്‍ സി ​വി​ഭാ​ഗ​ത്തി​ല്‍ 30,450 കു​ട്ടി​ക​ളു​മാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ലെ 232 സെ​ന്‍റ​റു​ക​ളി​ലാ​യി പ​രീ​ക്ഷ എ​ഴു​തി​യ​ത്.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്തി​ല്‍ വാ​ര്‍ റൂം ​സ​ജ്ജ​മാ​ക്കി എ​ല്ലാ പ​ഴു​തു​ക​ളും അ​ട​ച്ചാ​ണ് ആ​ദ്യ​ദി​ന പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ആ​രോ​ഗ്യം, പോ​ലീ​സ്, പൊ​തു ഗ​താ​ഗ​തം, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണം, ഫ​യ​ര്‍​ഫോ​ഴ്‌​സ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ദ്യ​ദി​ന പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ക​ർ​ശ​ന സു​ര​ക്ഷ​യി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ന്നു

ച​വ​റ: കോ​വി​ഡി​നെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ ച​വ​റ ഉ​പ​ജി​ല്ല​യി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യി​ൽ ന​ട​ന്നു. 18 സെ​ന്‍റ​റു​ക​ളി​ലാ​യി എ​സ് എ​സ് എ​ൽ സി, ​ഹ​യ​ർ സെ​ക്ക​ന്‍റ​റി -വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 7017 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

ഫ​യ​ർ​ഫോ​ഴ്സ് ചി​ല സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ മാ​സ്ക് ന​ൽ​കി ധ​രി​പ്പി​ച്ച ശേ​ഷം തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കു​ക​യും തു​ട​ർ​ന്ന് ഹാ​ൻ​ഡ്‌ വാ​ഷ് , സാ​നി​റ്റൈ​സ​ർ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച ശേ​ഷ​മാ​ണ് പ​രീ​ക്ഷ ഹാ​ളി​ലേ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ളെ ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​രു​ടെ സേ​വ​നം ഓ​രോ സ്കൂ​ളി​ലും ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

സാ​നി​റ്റൈ​സ​റും
കു​ടി​വെ​ള്ളവും നൽകി

ശാ​സ്താം​കോ​ട്ട: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ന്‍റ് വാ​ഷിം​ഗ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ക​യും സാ​നി​റ്റൈ​സ​റും കു​ടി​വെ​ള്ള വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

മൈ​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പാ ഗ​വ: എ​ൽ​വി എ​ച്ച് എ​സ്, മി​ലാ​ദേ ഷെ​രീ​ഫ് ബോ​യ്സ് ആ​ന്‍റ് ഗേ​ൾ​സ് സ്കൂ​ളു​ക​ളി​ലു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ​ഇ​സ്മ​യി​ൽ, പി.​എം.​സെ​യ്ദ്, ഉ​ണ്ണി​ഇ​ല​വി​നാ​ൽ, അ​നൂ​പ് അ​ര​വി​ന്ദ്, നാ​ദി​ർ​ഷാ, നൗ​ഫ​ൽ​അ​ഞ്ചു​തു​ണ്ടി​ൽ, ആ​ഷി​ഖ്, ഷാ​ഹി​ർ, അ​ല​ൻ, ജ​ഗ​ത്ത്, അ​ന​ന്തു​മ​ല്ല​ശേ​രി, അ​ഷ്ക്ക​ർ, റം​ഷി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൊ​റ്റ​ന്‍​കു​ള​ങ്ങ​ര സ്‌​കൂ​ളി​ല്‍
തെ​ര്‍​മ​ല്‍ സ്കാ​ന​ർ പ​ണി​മു​ട​ക്കി

ച​വ​റ: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പ​രീ​ക്ഷ​യു​ടെ ആ​ദ്യ ദി​ന​മാ​യ ചൊ​വാ​ഴ്ച രാ​വി​ലെ ച​വ​റ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ തെ​ര്‍​മ​ല്‍ സ്കാ​ന​ർ പ​ണി​മു​ട​ക്കി.

ഈ ​സ്കൂ​ളി​ൽ രാ​വി​ലെ പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളു​ടെ ശ​രീ​രോ​ഷ്മാ​വ് അ​ള​ക്കു​ന്ന സ​മ​യ​ത്താ​ണ് തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ ഉ​പ​ക​ര​ണം പ​ണി മു​ട​ക്കി​യ​ത്. ഉ​പ​യോ​ഗി​ക്കാ​നു​ള​ള ശ്ര​മം അ​ര​മ​ണി​ക്കൂ​ര്‍ പാ​ളി. ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ എ​ത്തി​യ​ത് പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് കു​റ​ച്ച് സ​മ​യം ഉ​ള​ള​പ്പോ​ഴാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും എ​ത്ര ശ്ര​മി​ച്ചി​ട്ടും കു​ട്ടി​ക​ളെ തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ വെ​ച്ച് പ​രി​ശോ​ധി​ക്കാ​നാ​കാ​തെ യ​ന്ത്രം പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​മാ​യി​ല്ല. ഇ​തി​നി​ട​യി​ല്‍ കു​ട്ടി​ക​ള്‍ ഹാ​ളി​ലേ​ക്ക് ക​യ​റി. അ​ല്‍​പ്പ​സ​മ​യ​ത്തി​ന​കം തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​മാ​യ​പ്പോ​ള്‍ ഹാ​ളി​ല്‍ വെ​ച്ച് കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ചു.