ര​ണ്ടു​ദി​ന​ത്തി​ൽ കോ​വി​ഡ് അ​ഞ്ച്
Monday, May 25, 2020 10:45 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ട​യി​ൽ ജി​ല്ല​യി​ൽ അ​ഞ്ച് പേ​ർ കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 37 ആ​യി ഉ​യ​ർ​ന്നു.
കൊ​ല്ലം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​നി (21)ക്കാ​ണ് ആ​ദ്യം രോ​ഗ​ബാ​ധ സം​ശ​യി​ച്ച​ത്. കോ​വി​ഡ് ല​ക്ഷ​ണം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. തു​ട​ർ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​ക്ടോ​റി​യ ആ​ശു​പ​ത്രി തു​ട​ർ​ന്ന് അ​ട​യ്ക്കു​ക​യും ചെ​യ്തു.
മും​ബൈ പ​ന​വേ​ലി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ അ​ഞ്ച​ൽ ച​ണ്ണ​പ്പേ​ട്ട സ്വ​ദേ​ശി (55)യാ​ണ് ഞാ​യ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ൻ. കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പു​ന​ലൂ​രി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ നി​ന്ന് എ​ത്തി​യ പ​ന്മ​ന സ്വ​ദേ​ശി​നി​ക്കും (21) രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ നി​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ബി​ഐ​എ​സ്എ​ഫ് ജ​വാ​ൻ തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ർ സ്വ​ദേ​ശി​ക്ക് (38) ഇ​ന്ന​ലെ​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്.
മ​സ്ക​റ്റി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ക​രു​നാ​ഗ​പ്പ​ള്ളി തു​റ​യി​ൽ കു​ന്ന് സ്വ​ദേ​ശി​നി​ക്കും (23) ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഗ​ർ​ഭി​ണി​യാ​യ ഇ​വ​ർ പി​താ​വി​നൊ​പ്പം കാ​റി​ൽ വീ​ട്ടി​ൽ എ​ത്തി ക്വാ​റ​ന്‍റ​യി​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​നി​ട​യി​ൽ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​യി. ശ്ര​വ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ർ അ​ഞ്ചു പേ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ഒ​രു രോ​ഗി​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യി​ൽ അ​ണു​ന​ശീ​ക​ര​ണ പ്ര​ക്രി​യ ആ​രം​ഭി​ച്ചു.
ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റും പ്ര​സ​വ മു​റി​യും പ്ര​വ​ർ​ത്ത​നം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​ന​രാ​രം​ഭി​ക്കും. അ​തുവ​രെ പ്ര​സ​വ സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി കൊ​ട്ടാ​ര​ക്ക​ര, കു​ണ്ട​റ, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും ആ​ശ്രാ​മം ഇഎ​സ്ഐ ​ആ​ശു​പ​ത്രി​യി​ലും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൽ നാ​സ​ർ അ​റി​യി​ച്ചു.
കോ​വി​ഡി​നെ​തി​രെ തു​ട​ക്കം മു​ത​ൽ ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സു​സ​ജ്ജ​മാ​യി​രു​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ജി​ല്ലാ ആ​ർസി​എ​ച്ച് ഓ​ഫീ​സ​റു​മാ​യ ഡോ. ​വി. കൃ​ഷ്ണ​വേ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ഞാ​യ​റാ​ഴ്ച ത​ന്നെ ട്രി​പ്പി​ൾ ലെ​വ​ൽ ക​ണ്ടെ​യ്ൻ​മെന്‍റ് പ്രൊ​സീ​ജ​ർ ആ​രം​ഭി​ച്ചു.
ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ സ​ർ​വീ​സ​സ് ഒ​ന്നാം ഘ​ട്ട അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ബ്ലീ​ച്ച് സൊ​ല്യൂ​ഷ​ൻ, സോ​പ്പും വെ​ള്ള​വും എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലേ​ബ​ർ റൂം, ​ഓ​പ​റേ​ഷ​ൻ തീ​യ​റ്റ​ർ, ന​വ​ജാ​ത ഐ​സി​യു, പേ ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ർ​ഡു​ക​ളും ഒപി ഏ​രി​യ​യും വൃ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് രണ്ട് ഘ​ട്ടം ഫ്യൂ​മി​ഗേ​ഷ​ൻ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി.
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദ്ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ആ​ശു​പ​ത്രി ര​ജി​സ്റ്റ​റ്റു​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, കൈ ​കൊ​ണ്ട് സ്പ​ർ​ശി​ക്കാ​നി​ട​യു​ള്ള പ്ര​ത​ല​ങ്ങ​ളും കൈ​പ്പി​ടി​ക​ളും സം​ഭ​ര​ണ​സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളും ഹോ​സ്പി​റ്റ​ൽ ക​ണ്ടെ​യ്ൻ​മെന്‍റ് പ്രൊ​സീ​ജ​ർ അ​നു​സ​രി​ച്ച് ഡി​സ്ഇ​ൻ​ഫെ​ക്ഷ​ൻ ന​ട​ത്തി. കു​ട്ടി​ക​ളു​ടെ​യും ഗ​ർഭി​ണി​ക​ളു​ടെ​യും ഒപി, ലാ​ബ്, കാ​ഷ്വാ​ലി​റ്റി, കു​ത്തി​വെ​പ്പു​ക​ൾ, അ​ടി​യ​ന്തി​ര പ്ര​സ​വം, ഫാ​ർ​മ​സി, എ​ന്നി​വ സാ​ധാ​ര​ണ പോ​ലെ പ്ര​വ​ർ​ത്തി​ക്കും.
വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ കഴിഞ്ഞ 21ന് ​അ​ടി​യ​ന്തി​ര ശ​സ്ത​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ യു​വ​തി കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് 22 ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കു​ക​യും 23ന് പോ​സി​റ്റീ​വാ​യി സ്ഥി​രീ​ക​രി​ച്ച​തോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു.
ഹോ​ട്സ്പോ​ട്ടാ​യ ക​ല്ലു​വാ​തു​ക്ക​ൽ നി​ന്നാ​യ​തി​നാ​ൽ ചെ​ക്ക​പ്പി​ന് എ​ത്തി​യ മെ​യ് അഞ്ചിനു ​ത​ന്നെ സ്ര​വം എ​ടു​ത്ത​ത് നെ​ഗ​റ്റീ​വാ​യാ​ണ് റി​പ്പോർട്ട് ചെ​യ്ത​ത്. വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന ഭ​ർ​ത്താ​വ് ഏഴിന് മ​ല​പ്പു​റ​ത്തു പോ​യി വ​ന്നശേ​ഷം 18 ന് ​ഇ​വ​ർ ഒ​രു​മി​ച്ച് മാ​താ​വി​നോ​ടൊ​പ്പം ഒ​രു പ്രൈ​വ​റ്റ് ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്കു പോ​യി.
20ന് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​കു​ക​യും ചെ​യ്തു. പ്രാ​ഥ​മി​ക സ​മ്പ​ർ​ക്കം സ്ഥി​രീ​ക​രി​ച്ച 11 ഡോ​ക്ട​ർ​മാ​ർ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. 32 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റന്‍റ​യി​നി​ലാ​ണ്.
ക്വാറന്‍റ​യി​നി​ൽ പോ​യ​വ​ർ​ക്കു പ​ക​ര​മാ​യി എട്ട് ഡോ​ക്ട​ർ​മാ​ർ, 22 സ്റ്റാ​ഫ് ന​ഴ്സു​മാ​ർ,അഞ്ച് ഗ്രേ​ഡ് 2 അ​റ്റ​ൻ​ഡ​ർ​മാ​ർ,അഞ്ച് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​രെ പ​ക​രം നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത അ​റി​യി​ച്ചു.
രോഗവ്യാ​പ​നം വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പ​നം ത​ട​യു​ന്ന​തി​ലേ​ക്ക് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും സു​ര​ക്ഷാ സം​വി​ധാ​ന​വു​മാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​രെ സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഹോം,​ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം പോ​ലീ​സി​ന്‍റെ ക​ടു​ത്ത നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക്വാ​റന്‍റയി​ൻ ലം​ഘ​നം ന​ട​ത്തു​ന്നി​ല്ലാ എ​ന്നു​റ​പ്പ് വ​രു​ത്താ​ൻ ക​ർ​ശ​ന സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെത്തു​ന്ന​തി​നാ​യി സ്പെ​ഷ്യ​ൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ സേ​വ​ന​വും അ​ത്ത​രം ആ​ൾ​ക്കാ​ർ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കു​ന്ന​തി​നും സൗ​ജ​ന്യ​മാ​യി മാ​സ്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി ബാ​സ്ക് ഇ​ൻ ദി ​മാ​സ്ക് ക്യാ​ന്പ​യി​നും തു​ട​രു​ന്നു.
പൊ​തു​സ്ഥ​ല​ത്ത് മാ​സ്ക് ധ​രി​ക്കാ​ത്ത​തിന് 72 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​ല്ലം വെ​സ്റ്റ്, ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന് 39 പേ​ർ​ക്കെ​തി​രെ ഏഴ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​ ലോ​ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് 25 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് 40 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 5 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 32 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു 50 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 22 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 121 പേ​ർ​ക്കെ​തി​രെ​യും കേ​സെ‌ടുത്തു.