500 പേ​ർ​ക്ക് ഒ​രേ സ​മ​യം ചി​കി​ത്സാ സൗ​ക​ര്യം
Monday, May 25, 2020 10:44 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ്- 19ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഒ​രേ സ​മ​യം 500 കോ​വി​ഡ്- 19 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്- 19 ഭീ​ക​ര​മാ​യി വ്യാ​പി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്. കോ​വി​ഡ്- 19 ക​ണ്ടു പി​ടി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​വി​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.
കോ​വി​ഡ്- 19 പ​ട​ർ​ന്നു പി​ടി​ക്കു​ന്ന വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹോ​ട്ട് സ്‌​പോ​ട്ട്, റെ​ഡ് സോ​ൺ മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ​യും സം​ഭ​വി​ക്കാ​നി​ട​യു​ള്ള സ​മൂ​ഹ വ്യാ​പ​ന​വും മു​ൻ​കൂ​ട്ടി ക​ണ്ടു കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ ത​യാ​റെ​ടു​പ്പു​ക​ൾ ഈ ​ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ഒ​രേ സ​മ​യം നാ​ല്പ​ത് കോ​വി​ഡ് - 19 രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ഇ​ത് 500 ആ​യി അ​ടി​യ​ന്തി​ര​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. നി​ല​വി​ൽ 300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യാ​ണ്. ഡോ​ക്ട​ർ​മാ​ർ താ​മ​സി​ച്ചു കൊ​ണ്ടി​രു​ന്ന ഒ​രു ഹോ​സ്റ്റ​ലി​ൽ നി​ന്നും അ​വ​രെ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യാ​യി. ഇ​വ​ർ​ക്ക് വേ​റെ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കും. ഈ ​ഹോ​സ്റ്റ​ൽ 100 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി വാ​ർ​ഡാ​ക്കും. 100 കി​ട​ക്ക​ക​ൾ​ക്ക് വേ​റെ സൗ​ക​ര്യ​മൊ​രു​ക്കും.
കോ​വി​ഡ്- 19 ക​ണ്ടു പി​ടി​ക്കാ​നു​ള്ള ട്രൂ ​നാ​റ്റ് യ​ന്ത്ര​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ഴി​ഞ്ഞു. ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​താ​ണ് ട്രൂ ​നാ​റ്റ് സം​വി​ധാ​നം. ഇ​തി​ന് ഐ​സി​എം ആ​ർ​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച് ജൂ​ൺ ആ​ദ്യ​വാ​രം ത​ന്നെ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഹ​ബീ​ബ് ന​സീം പ​റ​ഞ്ഞു. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു​ള്ള യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ എ​ത്തി തു​ട​ങ്ങി. ഇ​ത് സ്ഥാ​പി​ച്ച് ഐ​സി​എം ആ​ർ ന്‍റെ അ​നു​മ​തി​യും അം​ഗീ​കാ​ര​വും നേ​ടി അ​ടു​ത്ത മാ​സം ര​ണ്ടാം വാ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. അ​തോ​ടെ ദ്രു​ത​ഗ​തി​യി​ൽ രോ​ഗ നി​ർ​ണ​യ​വും ചി​കി​ത്സ​യും ആ​രം​ഭി​ക്കാ​ൻ ക​ഴി​യും.