ആ​റ്റി​ല്‍ ചാ​ടി​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, May 23, 2020 1:27 AM IST
പ​ത്ത​നാ​പു​രം: ആ​റ്റി​ല്‍ ചാ​ടി​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​ളി​ക്കു​ഴി ആ​ഷ് ഭ​വ​നി​ല്‍ മ​നോ​ഹ​ര​ന്‍റെ(57)​മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​റാ​ട്ടു​പു​ഴ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ വീ​ട്ടി​ല്‍​നി​ന്നു​മി​റ​ങ്ങി​യ ഇ​യാ​ളെ ക​ടു​വാ​ത്തോ​ട് ജം​ഗ്ഷ​നി​ല്‍ ആ​ളു​ക​ള്‍ ക​ണ്ടി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ട​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തേ​ക്ക് പോ​യ ഇ​യാ​ള്‍ പാ​ല​ത്തി​ല്‍​നി​ന്നും ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

ഇ​ന്ന​ലെ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും സ്കൂ​ബാ ടീ​മി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ഴ​യും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ഇ​ന്ന​ലെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്ത​വെ പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ളാ​ണ് ആ​റാ​ട്ടു​പു​ഴ പാ​ല​ത്തി​ന് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് വി​വ​ര​മ​റി​ഞ്ഞ പ​ത്ത​നാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ് മാ​ര്‍​ട്ട​ത്തി​നാ​യ​യ​ച്ചു. അ​നി​ത​യാ​ണ് ഭാ​ര്യ.​ആ​ഷ് ലി​ന്‍, അ​ന​ന്തു എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.