അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Saturday, May 23, 2020 1:27 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ട് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം നെ​ടു​വേ​ലി​ൽ (അ​ഞ്ജ​നം) രാ​ജേ​ഷ് കു​മാ​റാ (47)ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​മൂ​ന്നി​ന് വൈ​കു​ന്നേ​രം കു​ഴി​വേ​ലി​ൽ മു​ക്കി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ജേ​ഷ് കു​മാ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ വീ​ണ (കാ​ന​റാ ബാ​ങ്ക് ക​രു​നാ​ഗ​പ്പ​ള്ളി), മ​ക്ക​ൾ അ​ഞ്ജ​ന, അ​ര​വി​ന്ദ്.