കൊ​ല്ല​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ ഇ​ര​ട്ടി​യാ​യി; ജി​ല്ല വീ​ണ്ടും ഭീ​തി​യു​ടെ നി​ഴ​ലി​ൽ
Friday, May 22, 2020 10:52 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് - 19 പോ​സി​റ്റീ​വ് ആ​യ​തോ​ടെ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. ഇ​വ​രി​ൽ 20 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. പ​ത്തു പേ​ർ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മും​ബൈ​യി​ൽ നി​ന്ന് ട്രെ​യി​നി​ൽ നാ​ട്ടി​ലെ​ത്തി​യ വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി (54) ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്ര​വാ​സി​ക​ളും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ ജി​ല്ല​യി​ൽ എ​ത്തി തു​ട​ങ്ങി​യ​തോ​ടെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യ​വ​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ർ​ന്നു. ഇ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണ്.

ഇ​ന്ന​ലെ മാ​ത്രം 2851 പേ​രെ​യാ​ണ് പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് 397 പേ​രാ​യി​രു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം 2103 പേ​രാ​ണ് ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ ഇ​ത് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി 4849-ൽ ​എ​ത്തി. 4833 പേ​രും വീ​ടു​ക​ളി​ലാ​ണ്.

വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് 103 പേ​രെ​യും ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് മൂ​ന്നു പേ​രെ​യും ഒ​ഴി​വാ​ക്കി. ഇ​പ്പോ​ൾ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ഒ​മ്പ​ത് പേ​രു​ണ്ട്. ഇ​വ​ർ എ​ല്ലാ​വ​രും ഇ​ന്ന​ലെ അ​ഡ്മി​റ്റ് ചെ​യ്ത​വ​രാ​ണ്. ഇ​തു​വ​രെ 21724 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യി.
2960 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 2894 ഫ​ല​ങ്ങ​ൾ വ​ന്നു. 2762 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. 66 ഫ​ല​ങ്ങ​ൾ വ​രാ​നു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രൈ​മ​റി കോ​ൺ​ടാ​ക്ടി​ൽ 1205 പേ​രും സെ​ക്ക​ന്‍റ​റി കോ​ൺ​ടാ​ക്ടി​ൽ 1095 പേ​രു​മു​ണ്ട്. ഇ​ന്ന​ലെ 2617 വോ​ള​ണ്ടി​യ​ർ​മാ​ർ 9888 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ആ​ർ. ശ്രീ​ല​ത അ​റി​യി​ച്ചു.അ​തേ സ​മ​യം ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യും വ​ഹി​ച്ച് പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കു​ള്ള ശ്ര​മി​ക് ട്രെ​യി​ൻ രാ​ത്രി വൈ​കി കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ടു.

വി​വി​ധ ക്യാ​മ്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന 1452 തൊ​ഴി​ലാ​ളി​ക​ളാ​ണ് ട്രെ​യി​നി​ൽ ഉ​ള്ള​ത്. ഇ​വ​രെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ നേ​ര​ത്തെ ത​ന്നെ ന​ട​ത്തു​ക​യു​ണ്ടാ​യി.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചും പ​നി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി. പി​ന്നീ​ട് ക്യൂ​വി​ൽ നി​ർ​ത്തി ഓ​രോ​രു​ത്ത​രെ വീ​ത​മാ​ണ് എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി പ്ലാ​റ്റ്ഫോ​മി​ലേ​യ്ക്ക് ക​ട​ത്തി​വി​ട്ട​ത്.

ഇ​വ​രു​ടെ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് സ്റ്റേ​ഷ​നി​ലും പ​രി​സ​ര​ത്തും ഏ​ർ​പ്പെ​ടു​ത്താ​യി​രു​ന്ന​ത്. റെ​യി​ൽ​വേ, ജി​ല്ലാ ഭ​ര​ണ​കൂ​ടം, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ ക​ണ്ടെത്തു​ന്ന​തി​നാ​യി സ്പെ​ഷൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ പ​രി​ശോ​ധ​ന നടത്തി. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​നും സൗ​ജ​ന്യ​മാ​യി മാ​സ്ക് ന​ൽ​കു​വാ​നും പോ​ലീ​സ് ന​ട​പ്പാ​ക്കി​യ ബാ​സ്ക് ഇ​ൻ ദി ​മാ​സ്ക് ക്യാ​ന്പ​യി​നും തു​ട​രു​ന്നു.​

കൊ​ല്ലം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മാ​സ്ക് ധ​രി​ക്കാ​ത്ത​തിന് 71 പേ​ർ​ക്കെ​തി​രെ കേ​സെടു ത്തു. ലോ​ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് 23 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 25 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഒന്പത് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് അഞ്ചുപേ​രെ അ​റ​സ്റ്റ് ചെ​യ്തു.​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നാ​യി ക​ഴി​യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പാ​ർ​ക്കു​ന്ന ക്യാ​ന്പു​ക​ളി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യും മാ​സ്ക് ധ​രി​ക്കേ​ണ്ട താ​ണെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 41 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 97 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 21 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 97 പേ​ർ​ക്കെ​തി​രെ​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.