വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി​യു​ടെ സ​ഞ്ചാ​ര​പ​ഥം
Friday, May 22, 2020 10:51 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി​യു​ടെ സ​ഞ്ചാ​ര​പ​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ടു.മും​ബൈ​യി​ൽ നി​ന്ന് രാ​ജ​ധാ​നി ട്രെ​യി​നി​ൽ 19-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. അ​വി​ടു​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ​ന്നു.തു​ട​ർ​ന്ന് മ​ക​നോ​ടൊ​പ്പം കാ​റി​ൽ വീ​ട്ടി​ൽ പോ​യി. വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ 20-ന് ​പ​നി​യും ത​ല​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു.

ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് ആം​ബു​ല​ൻ​സി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​വ​ന്നു. ഇ​ന്ന​ലെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യ​തോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.