ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ എ​ട്ടാ​യി
Thursday, April 9, 2020 9:47 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ
കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച നി​ല​മേ​ൽ കൈ​തോ​ട് സ്വ​ദേ​ശി​യു​ടെ 21 വ​യ​സു​ള്ള മ​ക​നാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യ​ത്.
യു​വാ​വി​ന്‍റെ സ​ഞ്ചാ​ര​പ​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​സാ​മു​ദീ​നി​ൽ പോ​യ പി​താ​വ് 23നാ​ണ് വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​ത്. അ​തി​നുശേ​ഷം മ​ക​ൻ അ​ധി​ക സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്തി​ട്ടി​ല്ല.
24-ന് ​വൈ​കു​ന്നേ​രം സ​മീ​പ​ത്തെ മ​സ്ജി​ദി​ൽ നി​സ്കാ​ര​ത്തി​ന് പോ​യി. അ​വി​ടെ ഏ​താ​നും ആ​ൾ​ക്കാ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.
25 മു​ത​ൽ ക​ർ​ശ​ന വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഏ​ഴി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​ന്ന​ലെ ഫ​ലം പോ​സി​റ്റീ​വ് ആ​യ​തോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​യ്ക്ക് മാ​റ്റി.
ഇ​യാ​ളു​ടെ പ്രൈ​മ​റി, സെ​ക്ക​ന്‍റ​റി കോ​ൺ​ടാ​ക്ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ മാ​താ​വി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നേ​ര​ത്തേ നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ മ​റ്റ് നാ​ലു പേ​ർ ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൊ​ല്ല​ത്ത് ഇ​തു​വ​രെ രോ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക വ്യാ​പ​നം ഇ​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ പ​റ​ഞ്ഞു.
അ​തേ സ​മ​യം ജി​ല്ല​യി​ൽ മൂ​ന്നു പേ​രെ കൂ​ടി പു​തു​താ​യി ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ത്തു പേ​രാ​ണ് ഇ​പ്പോ​ൾ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ള്ള​ത്. പു​തു​താ​യി 187 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക്കി. 7925 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
പ​രി​ശോ​ധ​ന​യ്ക്ക് ഇ​തു​വ​രെ 1041 സാ​മ്പി​ളു​ക​ൾ അ​യ​ച്ചു. 1018 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. 13 എ​ണ്ണ​ത്തിന്‍റെ ഫ​ലം വ​രാ​നു​ണ്ട്. ഇ​ന്ന് 47 ഫ​ല​ങ്ങ​ൾ വ​ന്നു. ഒ​രെ​ണ്ണം പോ​സി​റ്റീ​വ് ആ​യി. പു​തു​താ​യി 20 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രൈ​മ​റി കോ​ൺ​ടാ​ക്ടി​ൽ 357 പേ​രും സെ​ക്ക​ൻ​ഡ​റി കോ​ൺ​ടാ​ക്ടി​ൽ 313 പേ​രും ഉ​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഇന്നലെ കൊ​ല്ലം സി​റ്റി​യി​ൽ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ​യും മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തി​ന് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 214 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 214 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​വ​ർ സ​ഞ്ച​രി​ച്ച 187 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.​നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പോ​ലീ​സ് സ്റ്റേഷ​ൻ പ​രി​ധി​ക​ളി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും ലം​ഘ​ന​ങ്ങ​ൾ​ക്ക് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.
പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത​തു​മാ​യ ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യം വ​ലി​യ അ​ള​വി​ൽ ജി​ല്ല​യി​ൽ എ​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ഉൗ​ർ​ജ്ജി​ത​മാ​ക്കി. ​ചാ​രാ​യ നി​ർ​മാ​ണ​വും വി​ൽ​പ്പ​ന​യും ത​ട​യു​ന്ന​തി​നാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.
ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്, എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് അ​വ​ശ്യം വേ​ണ്ട ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ കൊ​ല്ല​ത്ത് നി​ന്നും പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ എ​ത്തി​ച്ചു ന​ൽ​കിയതായും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: സ​ര്‍​ക്കാ​ര്‍ സ​പ്ലൈ​കോ വ​ഴി ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ്. സ​പ്ലൈ​കോ സൗ​ജ​ന്യ​കി​റ്റ് ര​ജിസ്ട്രേഡ് റേ​ഷ​ന്‍​ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​മ്പോ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധം പൂ​ര്‍​ണ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്. 600 കാ​ര്‍​ഡു​ക​ളി​ല്‍ കൂ​ടു​ത​ലുള്ള റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ മു​ന്പ് റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സു​ര​ക്ഷാമാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു.
വി​ല​ക്കു​ക​ള്‍ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ന്ന​വ​ര്‍​ക്കെ​തി​രെ കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ഇന്നലെ 209 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു 214 പേ​രെ അ​റ​സ്റ്റ് ചെ​യ്തു 172 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.
നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കുമെ ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.