വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ഓ​ശാ​ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​ട​ന്നു
Sunday, April 5, 2020 9:51 PM IST
പു​ന​ലൂ​ർ: രൂ​പ​ത​യി​ൽ കോ​വി​ഡ്- 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും അ​വ​ര​വ​രു​ടെ ഇ​ട​വ​ക​ക​ളി​ൽ ഓ​ശാ​ന തി​രു​നാ​ളി​ന്‍റെ തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ബ​ലി​യ​ർ​പ്പ​ണ​വും ന​ട​ത്തി.

പു​ന​ലൂ​ർ രൂ​പ​താ ബി​ഷ​പ് റ​വ.​ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​സ്ഥാ​ന ദേ​വാ​ല​യ​മാ​യ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ കു​രു​ത്തോ​ല​ക​ൾ വെ​ഞ്ച​രി​ച്ച് വി​ശ്വാ​സി​ക​ൾ​ക്കാ​യി ബ​ലി​യ​ർ​പ്പി​ച്ചു.

കോ​വി​ഡ് - 19 രോ​ഗാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും അ​വ​രെ ശു​ശ്രൂ​ഷി​യ്ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തി. പെ​സ​ഹാ വ്യാ​ഴാ​ഴ്ച​യും ദു:​ഖ​വെ​ള​ളി​യും പെ​സ​ഹ ജാ​ഗ​ര​ണ​വും വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ഓ​രോ ഇ​ട​വ​ക​ക​ളി​ലും വൈ​ദി​ക​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് രൂ​പ​താ പി​ആ​ർ ഒ ​റ​വ.​ഡോ. ക്രി​സ്റ്റി ജോ​സ​ഫ് അ​റി​യി​ച്ചു.