മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തും വി​ധം പ്ര​ച​ര​ണം ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Sunday, April 5, 2020 9:50 PM IST
ഏ​രൂ​ര്‍ : സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​വി​ധ​വും അ​പ​കീ​ര്‍​ത്തി​ക​ര​വു​മാ​യ പോ​സ്റ്റു​ക​ള്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ ഏ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ട്ര​സ്റ്റ് നേ​തൃ​ത്വം ന​ല്‍​കു​ന്ന ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യും ഏ​രൂ​ര്‍ പാ​ണ​യം സ്വ​ദേ​ശി​യു​മാ​യ മ​ണി​യ​ന്‍ പോ​റ്റി​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഫെ​യി​സ് ബു​ക്ക്‌ അ​ക്കൗ​ണ്ട് വ​ഴി മ​ത സ്പ​ര്‍​ധ ഉ​ണ്ടാ​ക്കും​വി​ധം പോ​സ്റ്റു​ക​ള്‍ ഇ​ടു​ക​യും മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്നു എ​ന്നും കാ​ണി​ച്ചു ഡി​വൈ​എ​ഫ്ഐ അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​വു​മാ​യ ഹ​രി​രാ​ജ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.
ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ യു​വ​തി​ക്ക് കൊ​റോ​ണ പി​ടി​പെ​ട്ട​ത് ദി​ല്ലി​യി​ല്‍ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് കൊ​ണ്ടാ​ണെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​വും മ​ണി​യ​ന്‍ ന​ട​ത്തി​യി​രു​ന്നു. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ണി​യ​നെ ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഞാ​യ​റാ​ഴ്ച ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.