കേ​ര​ള-ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; ആ​ശ​ങ്ക​യി​ല്‍ ഗ്രാ​മ​ങ്ങ​ള്‍
Sunday, April 5, 2020 9:50 PM IST
സ​നി​ല്‍​കു​മാ​ര്‍

ആ​ര്യ​ങ്കാ​വ് : ജി​ല്ല​യി​ല്‍ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ജി​ല്ല​യാ​യ തെ​ങ്കാ​ശി​യി​ല്‍ കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ര​ണ്ടു​പേ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നി​സാ​മു​ദീ​ന്‍ മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ കു​റ്റാ​ലം, പു​ളി​യ​ങ്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രോ​ടോ​പ്പ​മു​ള്ള നി​ര​വ​ധി​യാ​ളു​ക​ളു​ടെ ശ്ര​വം പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​മു​ണ്ട്.

അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളു​മാ​യി ര​ണ്ടാ​യി​ര​ത്തോ​ളം​പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​ല​യാ​ളം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് ഇ​തു​സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​ങ്കു​വ​യ്ക്കാ​റി​ല്ല എ​ന്ന​തു​കൊ​ണ്ട്‌ ത​ന്നെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ ഇ​നി​യും ല​ഭ്യ​മ​ല്ല.

തെ​ങ്കാ​ശി ജി​ല്ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന തി​രു​ന്ന​ല്‍​വേ​ലി ജി​ല്ല​യി​ലും നാ​ല്‍​പ്പ​തോ​ളം പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. തെ​ങ്കാ​ശി, തി​രു​ന്ന​ല്‍​വേ​ലി ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ കൂ​ടു​ത​ലാ​യി എ​ത്താ​റു​ള്ള​ത് ആ​ര്യ​ങ്കാ​വി​ലാ​ണ്. ഇ​താ​ണ് ഇ​പ്പോ​ള്‍ അ​തി​ര്‍​ത്തി​ഗ്രാ​മ​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ള്‍ ഇ​തു​വ​ഴി എ​ത്തു​ന്ന പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ട​ക്കം ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ജി​ല്ല​യി​ലു​ള്ള​വ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്താ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ണ് എ​ങ്കി​ലും ലോ​ക്ക് ഡൗ​ൺ പി​ന്‍​വ​ലി​ക്കു​ക​യോ ഇ​പ്പോ​ഴു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കും. ഇ​ത് ഒ​രു പ​ക്ഷെ രോ​ഗ​വ്യാ​പ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി​യേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​യും, റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​മ​ട​ക്കം പ​ങ്ക​ടു​ത്ത അ​തി​ര്‍​ത്തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ര്‍ ഈ ​ആ​ശ​ങ്ക പ​ങ്കു​വ​ച്ചി​രു​ന്നു.

അ​തി​ര്‍​ത്തി​യി​ലെ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കു​ക​യും കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ ആ​ര്യ​ങ്കാ​വി​ല്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​യ്ക്കു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. അ​തി​ര്‍​ത്തി​വ​ഴി കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തി​യാ​ല്‍ അ​ത് കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളെ കാ​ര്യ​മാ​യി ത​ന്നെ ബാ​ധി​ച്ചേ​ക്കാം എ​ന്ന ആ​ശ​ങ്ക ആ​രോ​ഗ്യ​വ​കു​പ്പും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.