വ്യാജമദ്യത്തിനെതിരെ പി​ടി​മു​റു​ക്കി എ​ക്സൈ​സ്
Sunday, April 5, 2020 9:50 PM IST
അ​ഞ്ച​ല്‍: വാ​റ്റി​നെ​തി​രെ പി​ടി​മു​റു​ക്കി എ​ക്സൈ​സ് . ജി​ല്ല​യി​ൽ നി​ര​വ​ധി​പേ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ലോ​ക്ക് ഡൗ​ൺ മ​റ​വി​ല്‍ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല വാ​റ്റു​കാ​രു​ടെ താ​വ​ള​മാ​യി. ഇ​തോ​ടെ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ക്സൈ​സ് സം​ഘം. ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1070 ലി​റ്റ​ര്‍ കോ​ട​യും പ​ത്ത് ലി​റ്റൊ​റോ​ളം ചാ​രാ​യ​വും എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. തെ​ന്മ​ല​യി​ലും അ​ച്ച​ന്‍​കോ​വി​ലി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.
കേ​സി​ല്‍ ര​ണ്ടു​പേ​രെ അ​ഞ്ച​ല്‍ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. തെ​ന്മ​ല ഉ​റു​കു​ന്ന്‍ വെ​ള്ള​ച്ചാ​ല്‍ സൂ​ര്യ വി​ലാ​സ​ത്തി​ല്‍ രാ​ഹു​ല്‍ (26), അ​ച്ച​ന്‍​കോ​വി​ല്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ 25 ല്‍ ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ഹു​ലി​ന്‍റെ വീ​ട്ടി​ലെ ഒ​ന്നാം നി​ല​യു​ടെ കു​ളി​മു​റി​യി​ല്‍ വാ​റ്റാ​ന്‍ ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന 770 ലി​റ്റ​ര്‍ കോ​ട അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു.
വാ​റ്റാ​ന്‍ ത​യാ​റാ​ക്കി​യ വ​ലി​യ ഗ്യാ​സ് അ​ടു​പ്പ് അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് സം​ഘം ഇ​വി​ടെ നി​ന്നും ക​ണ്ടെ​ടു​ത്തു. അ​ച്ച​ന്‍​കോ​വി​ലി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ കോ​ട​യും ചാ​രാ​യ​വും ക​ണ്ടെ​ത്തി. സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച ശേ​ഷം ഇ​വ പി​ന്നീ​ട് ന​ശി​പ്പി​ച്ചു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​ജു എ​ന്‍ ബേ​ബി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
കു​ണ്ട​റ: വീ​ടു​ക​ളി​ൽ ചാ​രാ​യ വാ​റ്റ് ന​ട​ത്തി​യ​തി​ന് പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ കു​ണ്ട​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട​പ്പ​ക്ക​ര സ​ന്തോ​ഷ് കോ​ട്ടേ​ജി​ൽ പ്ര​കാ​ശ്(35),പ​ട​പ്പ​ക്ക​ര പ​ള്ളി​ക്ക് കി​ഴ​ക്ക് വ​ലി​യ​വി​ള വീ​ട്ടി​ൽ സു​മ​ൻ(45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നും ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ക​രു​നാ​ഗ​പ്പ​ള്ളി: അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന് ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ക്ലാ​പ്പ​ന കോ​ട്ട​യ്ക്ക​ൽ​പ്പു​റ​ത്ത് കൊ​ച്ചു​ത​റ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​നു​ള്ളി​ൽ നി​ന്നും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും കരുനാഗപ്പള്ളി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
കൊ​ട്ടാ​ര​ക്ക​ര:​ചാ​രാ​യം വാ​റ്റി​യ പ്ര​തി എ​ഴു​കോ​ൺ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ക​രി​പ്ര കു​പ്പ​ണ്ണ ഭാ​ഗ​ത്ത് വീ​ടി​ന് സ​മീ​പം ചാ​രാ​യം വാ​റ്റി​യ പ്ര​തി ക​രീ​പ്ര പ്ലാ​ക്കോ​ട് കു​പ്പ​ണ ഭാ​ഗ​ത്ത് അ​നീ​ഷ് ഭ​വ​ന​ത്തി​ൽ അ​നീ​ഷ് (34 )നെ​യാാ​ണ് ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പു​ന​ലൂ​ർ: ലോ​ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ വി​ല്പ​ന ന​ട​ത്താ​ൻ ത​യാ​റാ​ക്കി​യ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പ്ര​തി​യോ​ടൊ​പ്പം വീ​ട്ടി​ൽ നി​ന്നും അ​ഞ്ച​ൽ എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഉ​റു​കു​ന്നു വെ​ള്ള​ച്ചാ​ലി​ൽ സൂ​ര്യ വി​ലാ​സം വീ​ട്ടി​ൽ രാ​ഹു​ൽ രാ​ജ​ൻ (26) നെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടാ​ണ് രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 770 ലി​റ്റ​ർ കോ​ട, 500 ലി​റ്റ​ർ വാ​ട്ട​ർ ടാ​ങ്ക്, 200 ലി​റ്റ​ർ ഇ​രു​മ്പു ബാ​ര​ൽ, 35 ലി​റ്റ​റി​ന്‍റെ ക​ന്നാ​സു​ക​ൾ, ക​ലം, ച​രു​വം മ​റ്റു വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ട​ടു​ത്തു.
പ്ര​തി ഉ​റു​കു​ന്നി​ൽ ജിം​നേ​ഷ്യം ന​ട​ത്തി വ​രി​ക​യാ​ണ്. ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ വ്യാ​ജ​വാ​റ്റു സം​ഘ​ങ്ങ​ൾ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
പ​ത്ത​നാ​പു​രം:​ പ​ത്ത​നാ​പു​രം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ​യും പു​ന്ന​ല മോ​ഡ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ന​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ സം​യു​ക്ത റെ​യ്ഡി​ൽ മു​ന്നൂ​റ് ലി​റ്റ​റോ​ളം കോ​ട പി​ടി​കൂ​ടി. അ​ച്ച​ൻ​കോ​വി​ൽ റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ലെ കോ​ട്ട​ക്ക​യം കാ​വ​തി​ക​ച്ചാ​ൽ ഭാ​ഗ​ത്തു നി​ന്നും ബാ​ര​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കോ​ട​യാ​ണ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്. സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​നി​ലെ പാ​ൽ സം​ഭ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബാ​ര​ലു​ക​ളാ​ണി​ത്. ഇ​തി​ന് പി​ന്നി​ല്‍
ജീ​വ​ന​ക്കാ​രാ​ണോ, ആ​രെ​ങ്കി​ലും മോ​ഷ്ടി​ച്ച് എ​ടു​ത്ത ബാ​ര​ലു​ക​ളാ​ണോ എ​ന്ന സം​ശ​യ​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് ജീ​വ​ന​ക്കാ​രെ സം​ശ​യു​ള്ള​താ​യി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും എ​ക്സൈ​സ് അ​റി​യി​ച്ചു.