നി​രോ​ധ​ന ലം​ഘ​നം: 441 അ​റ​സ്റ്റ്
Sunday, April 5, 2020 9:50 PM IST
കൊ​ല്ലം: ലോ​ക് ഡൗ​ൺ നി​രോ​ധ​ന ലം​ഘ​ന​ത്തി​ന് സി​റ്റി - റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​ക​ളി​ലാ​യി ഇ​ന്ന​ലെ 441 പേ​ർ അ​റ​സ്റ്റി​ൽ. 195 പേ​ർ സി​റ്റി​യി​ലും 246 പേ​ർ റൂ​റ​ലി​ലു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സി​റ്റി പ​രി​ധി​യി​ൽ 192 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക‍‍​യും 164 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. കൊ​ല്ലം സ​ബ് ഡി​വി​ഷ​നി​ൽ 87 ഉം ​ചാ​ത്ത​ന്നൂ​ർ സ​ബ് ഡി​വി​ഷ​നി​ൽ 60 ഉം ​ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് ഡി​വി​ഷ​നി​ൽ 45 കേ​സു​ക​ളു​മാ​ണ് ഇ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ലോ​ക്-​ഡൗ​ണ്‍ ആ​രം​ഭി​ച്ച മാ​ർ​ച്ച് 24 മു​ത​ൽ ഏ​പ്ര​ൽ 4 വ​രെ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ 2754 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.2810 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 2146 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​യി​ൽ 804 കേ​സു​ക​ൾ പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യ​ല്‍ ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം 2020 പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണ്.
ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​രി​മ​ണം ബേ​ക്ക​റി ജം​ഗ്ഷ​ന് സ​മീ​പം വ​ള്ള​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന മ​ത്സ്യം റോ​ഡ് സൈ​ഡി​ൽ എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി ആ​ൾ​ക്കൂ​ട്ടം സൃ​ഷ്ടി​ച്ച​തി​ന് വി​ൽ​പ്പ​ന​ക്കാ​രും കൂ​ട്ടം കൂ​ടി​യ​വ​രു​മു​ൾ​പ്പെ​ടെ 50 പേ​ർ​ക്കെ​തി​രെ ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മീ​നാ​ട് പാ​ല​മു​ക്കി​ൽ ആ​ർ എ​സ് ഭ​വ​നി​ൽ ശി​വ​ന്ദ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ പ​ണം വെ​ച്ച് ചീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന വീ​ട്ടു​ട​മ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ 3710 രൂ​പാ സ​ഹി​തം ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് വി​ൽ​പ്പ​ന​യ്ക്ക് പ​ഴ​കി​യ മ​ത്സ്യ​വു​മാ​യെ​ത്തി​യ വാ​ഹ​നം ക​ല്ലും​താ​ഴ​ത്ത് വ​ച്ച് ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ലെ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ച് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധി​ക്കു​ക​യും വാ​ഹ​ന ത്തി​ലു​ണ്ടാ​യി​രു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ 2500 കി​ലോ മ​ത്സ്യം മു​ള​ങ്കാ​ട​ക​ത്ത് എ​ത്തി​ച്ച് ന​ശി​പ്പി​ച്ചു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടേ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളു​ടേ​യും വി​ത​ര​ണം തു​ട​ർ​ന്നു വ​രു​ന്നു. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട താ​ണെ​ന്നും ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​അ​റി​യി​ച്ചു.
അ​തെ സ​മ​യം കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​ത്തു​പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.
പു​തു​താ​യി 25 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 12661 പേ​രാ​ണ് ആ​കെ ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​തു​വ​രെ 937 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 885 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 46 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​രാ​നു​ണ്ട്. ഇ​ന്ന​ലെ വ​ന്ന 89 ഫ​ല​വും നെ​ഗ​റ്റീ​വ് ആ​ണ്. പു​തു​താ​യി 46 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​മു​ള്ള 314 പേ​രും സെ​ക്ക​ന്‍റ​റി ലി​സ്റ്റി​ലു​ള്ള 244 പേ​രും ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
കൊ​ട്ടാ​ര​ക്ക​ര: ലോ​ക് ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ്. വി​വി​ധ മാ​ര്‍​ക്ക​റ്റു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തി​നാ​ൽ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ വി​ല​ക്ക് ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി ന​ട​ന്ന​വ​ര്‍​ക്കെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യ​ല്‍ ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം ക്രി​മി​ന​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി പോ​കു​ന്ന​വ​രെ ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധ​ക്കാ​നും മ​തി​യാ​യ രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും മ​റ്റും ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ന്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യോ പോ​ലീ​സി​ന്‍റെ​യോ പാ​സു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്കി. ക്ല​ബ്ബു​ക​ള്‍, സ​ന്ന​ദ്ധ​സേ​വ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ട​ത്തു​ന്ന ഹെ​ല്‍​പ് ഡെ​സ്കു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഇ​ത്ത​ര​ക്കാ​ര്‍ ശേ​ഖ​രി​ക്കു​ന്ന വി​ഭ​വ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ലോ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യോ ഏ​ല്‍​പി​ക്കു​വാ​ന്‍ വേ​ണ്ട നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.
ഇ​ന്ന​ലെ 241 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്തു. 246 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 207 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​റി​യി​ച്ചു.